അമ്പമ്പോ… ആ​കാ​ശം; കുഞ്ഞുകണ്ണുകളിൽ അത്ഭുതം നിറച്ച് ആകാശ കാഴ്ചകൾ; പാഠ പുസ്തകത്തിലെ വിമാനയാത്ര കുട്ടികൾക്ക് അനുഭവമാക്കി തി​​രു​​വാ​​ർ​​പ്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ലെ അധ്യാപകർ

കോ​​ട്ട​​യം: റ​​ണ്‍​വേ​​യി​​ലൂ​​ടെ കു​​തി​​ച്ച് കൊ​​ച്ചി​​യു​​ടെ മേ​​ലാ​​പ്പി​​ലേ​​ക്ക് ഇ​​ൻ​​ഡി​​ഗോ വി​​മാ​​നം കു​​ത്ത​​നെ ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ കു​​രു​​ന്നു​​ക​​ളു​​ടെ ആ​​കാം​​ക്ഷ നീ​​ലാ​​കാ​​ശ​​ത്തോ​​ളം ഉ​​യ​​ര​​ത്തി​​ലെ​​ത്തി. സീ​​റ്റ് ബെ​​ൽ​​റ്റി​​നു മു​​റു​​ക്കം പോ​​രെ​​ന്നു​​തോ​​ന്നി ചി​​ല​​ർ അ​​ടു​​ത്തി​​രു​​ന്ന കൂ​​ട്ടു​​കാ​​രു​​ടെ കൈ​​യി​​ൽ ബ​​ല​​മാ​​യി പി​​ടി​​ച്ചി​​രു​​ന്നു.

കൊ​​ച്ചി ന​​ഗ​​ര​​വും കെ​​ട്ടി​​ട​​ങ്ങ​​ളും വി​​ശാ​​ല​​മാ​​യ പ​​ച്ച​​പ്പും മ​​ല​​ക​​ളു​​മൊ​​ക്കെ കു​​ഞ്ഞു​​ജാ​​ല​​ക​​ത്തി​​ലൂ​​ടെ അ​​ങ്ങു​​താ​​ഴെ ക​​ണ്ട​​തോ​​ടെ കു​​ട്ടി​​ക​​ളു​​ടെ വി​​സ്മ​​യം ഇ​​ര​​ട്ടി​​യാ​​യി. കോ​​ട്ട​​യം തി​​രു​​വാ​​ർ​​പ്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ലെ 34 കു​​ട്ടി​​ക​​ളാ​​ണ് അ​​ധ്യാ​​പ​​ക​​ർ​​ക്കൊ​​പ്പം പ​​ഠ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന​​ലെ ആ​​ദ്യ​​ത്തെ വി​​മാ​​ന​​യാ​​ത്ര ന​​ട​​ത്തി​​യ​​ത്.

നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ നി​​ന്നു​​ള്ള വി​​മാ​​ന​​യാ​​ത്ര മാ​​ത്ര​​മ​​ല്ല വി​​മാ​​ന​​ത്താ​​വ​​ള​​വും അ​​വി​​ടെ ലാ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്ന ഒ​​രു നി​​ര വി​​മാ​​ന​​ങ്ങ​​ളും എ​​യ​​ർ​​പോ​​ർ​​ട്ടി​​ലെ പ​​രി​​ശോ​​ധ​​ന​​ക​​ളും അ​​റി​​യി​​പ്പു​​ക​​ളും എ​​യ​​ർ​​ഹോ​​സ്റ്റ​​സു​​മാ​​രു​​ടെ വേ​​ഷ​​വു​​മൊ​​ക്കെ അ​​വ​​ർ​​ക്ക് ആ​​ദ്യ​​ത്തെ അ​​നു​​ഭ​​വ​​മാ​​യി​​രു​​ന്നു.

നാ​​ട്ടി​​ൻ​​പു​​റ​​ത്തെ കു​​ട്ടി​​ക​​ൾ ആ​​ദ്യ​​മാ​​യി വി​​മാ​​നം ക​​യ​​റാ​​ൻ എ​​ത്തി​​യ​​ത​​റി​​ഞ്ഞ് കോ​​ക് പി​​റ്റി​​ൽ​​നി​​ന്നും പൈ​​ല​​റ്റു​​മാ​​ർ ഇ​​റ​​ങ്ങി​​വ​​ന്ന് കു​​ട്ടി​​ക​​ളെ വ​​ര​​വേ​​റ്റു. അ​​വ​​രെ സീ​​റ്റി​​ലി​​രു​​ത്തി എ​​യ​​ർ​​ഹോ​​സ്റ്റ​​സു​​മാ​​ർ വി​​ശേ​​ഷം ചോ​​ദി​​ച്ച് ബെ​​ൽ​​റ്റ് അ​​ണി​​യി​​ച്ചു.

കു​​ട്ടി​​ക​​ളും അ​​ധ്യാ​​പ​​ക​​രും ര​​ക്ഷ​​ാക​​ർ​​ത്താ​​ക്ക​​ളു​​മ​​ട​​ങ്ങു​​ന്ന 53 അം​​ഗ സം​​ഘ​​മാ​​ണ് ക​​ണ്ണൂ​​രി​​ലേ​​ക്ക് പ​​റ​​ന്ന​​ത്. ഒ​​രു മ​​ണി​​ക്കൂ​​ർ പ​​റ​​ക്ക​​ലി​​നി​​ട​​യി​​ൽ ക​​ട​​ന്നു​​പോ​​യ ജി​​ല്ല​​ക​​ളും പ്ര​​ദേ​​ശ​​ങ്ങ​​ളും വി​​മാ​​ന​​ജീ​​വ​​ന​​ക്കാ​​ർ കു​​ട്ടി​​ക​​ൾ​​ക്ക് പ​​റ​​ഞ്ഞു​​കൊ​​ടു​​ക്കു​​ക​​യും ചെ​​യ്തു.

ഒ​​രു കു​​ട്ടി​​ക്കു യാ​​ത്രാ ചെ​​ല​​വ് 3600 രൂ​​പ​​യാ​​യി​​രു​​ന്നു. കു​​ട്ടി​​ക​​ളി​​ൽ​​നി​​ന്നു ചെ​​റി​​യ തു​​ക വാ​​ങ്ങി​​യ​​തി​​നു ശേ​​ഷം ബാ​​ക്കി തു​​ക അ​​ധ്യാ​​പ​​ക​​രും പി​​ടി​​എ​​യും ചേ​​ർ​​ന്ന് സ്വ​​രൂ​​പി​​ച്ചു.

ഇ​​ന്ന​​ലെ ക​​ണ്ണൂ​​രി​​ൽ വി​​മാ​​നം ഇ​​റ​​ങ്ങി​​യ സം​​ഘം വ​​യ​​നാ​​ട​​ൻ കാ​​ഴ്ച​​ക​​ൾ ക​​ണ്ട​​തി​​നു ശേ​​ഷം രാ​​ത്രി കോ​​ഴി​​ക്കോ​​ട്ട് എ​​ത്തി അ​​വി​​ടെ നി​​ന്നു ട്രെ​​യി​​നി​​ൽ കോ​​ട്ട​​യ​​ത്തേ​​ക്കു മ​​ട​​ങ്ങും.

ഹെ​​ഡ്മാ​​സ്റ്റ​​ർ റൂ​​ബി കെ. ​​നൈ​​നാ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ധ്യാ​​പി​​ക എ​​ൻ.​​പി. അ​​ജി​​ത, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് കെ.​​എ​​ൻ. അ​​നി​​ൽ​​കു​​മാ​​ർ എ​​ന്നി​​വ​​രും വി​​നോ​​ദ​​യാ​​ത്ര​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കി.

Related posts

Leave a Comment