കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണന് അവര്‍കളുടെ വിഷയവുമായി ബന്ധപ്പെടുത്തി, നടന് വിനായകന് ഇന്ത്യയുടെ തന്നെ മഹാ ഗായകരില്‍ ഒരാളായ, മലയാളത്തിന്റെ ശ്രീ യേശുദാസ് അവര്‍കളെ അപമാനിച്ചുകൊണ്ട് സമൂഹ മാധ്യമത്തിലൂടെ നടത്തിയ പരാമര്‍ശനം അങ്ങേയറ്റം ഹീനവും പ്രതിഷേധാര്‍ഹവുമാണ്.
വിനായകന് ശ്രീ. യേശുദാസിനെ അപമാനിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? ചില ഗുണ്ടാ റോളുകള്‍ ചെയ്ത് മലയാള സിനിമയില്‍ ഒരഭിനേതാവായി കയറിക്കൂടി എന്നതൊഴിച്ചാല്‍, ഇദ്ദേഹത്തെ റോള്‍ മോഡലാക്കാന്‍ എന്തു വിശേഷ ഗുണമാണ് ഉള്ളത്? നല്ല പെരുമാറ്റമോ, വിദ്യാഭ്യാസമോ ഇദ്ദേഹത്തിനുണ്ടോ? മലയാള സമൂഹത്തിനു മുന്നില്‍ ഇദ്ദേഹം ക്ഷമ പറയണം.
അല്ലെങ്കില്‍ മലയാള സിനിമയും മലയാളിയും ഇദ്ദേഹത്തെ ബഹിഷ്ക്കരിക്കാന്‍ മുന്നോട്ടുവരണം. ഇദ്ദേഹത്തിനെതിരേ കേസെടുത്ത് നീതിന്യായ വ്യവസ്ഥിതി പ്രകാരം മ്ലേച്ചമായ പെരുമാറ്റത്തിന് അര്‍ഹമായ ശിക്ഷ വാങ്ങി ക്കൊടുക്കാന്‍ അധികൃതര്‍ മുന്നോട്ടുവരണം. -കെ.ജി. മാർക്കോസ്