താൻ വിളക്കു കൊളുത്തിയ സിനിമയുടെ പേരുപോലും മാറ്റി വേറെ പൂജ നടത്തിയെന്നു കേട്ടപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി എന്ന് വിനയൻ. പിന്നെ കുറേ കഴിഞ്ഞപ്പോൾ ഈ മഹാൻമാരെ ഓർത്ത് ചിരിച്ചു. പക്ഷേ അപ്പോഴും മനസിൽ എവിടോ ഒരു വിങ്ങൽ തോന്നി. ഈ വിളക്കു കൊളുത്തിയ ശ്രീമാൻ ഞാൻ സംഘടനാ സെക്രട്ടറി അയിരുന്ന സമയത്ത് എന്റെ ജോയിൻ സെക്രട്ടറിയായി വിനയൻ ചേട്ടാ എന്നു വിളിച്ചു നടന്നിരുന്ന ആളാണ്.
ഇത്രയ്ക്കു പക മനുഷ്യനുണ്ടാകാമോ? പലർക്കും ഇതു കേട്ടാൽ വിശ്വസിക്കാൻ കഴിയില്ല അല്ലേ?ഒരു പാവം മനുഷ്യനായ ശ്രീ സലിം ബാവ സാക്ഷി ആയുണ്ട്. വേദനയോടെ തന്റെ അവസ്ഥ ഇങ്ങനായിപ്പോയി എന്ന് എന്നെ വിളിച്ചു പറഞ്ഞ സംവിധായകൻ സലിംബാവ ഇന്നും ജീവിച്ചിപ്പുണ്ട് സുഹൃത്തുക്കളേ. ആരു വിളിച്ചാലും സത്യാവസ്ഥ അദ്ദഹം പറയും.
അതുപോലെ ഇവരുടെ നിരവധി നീചമായ കാര്യങ്ങൾ എണ്ണിയെണ്ണി എനിക്കു പറയുവാൻ കഴിയും. ഒന്നോർത്തു നോക്കൂ. ഇത്രയും വൃത്തികെട്ട ഫാസിസ്റ്റ് രീതികൾ സിനിമയിൽ നടപ്പാക്കിയവരാണ് സിനിമാ നയരൂപീകരണ കമ്മിറ്റിയിൽ കയറാനും അവാർഡ് കമ്മിറ്റിയിൽ കയറാനും ഒക്കെ ഇന്നും കോട്ടും തയ്പ്പിച്ചു നടക്കുന്നത്.
തൊഴിൽ വിലക്കെന്ന കുറ്റത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും സുപ്രീം കോടതിയും ശിക്ഷ വിധിച്ച് ഫൈൻ അടിച്ച മാന്യൻമാരെക്കുറിച്ച് നമ്മുടെ സാംസ്കാരിക വകുപ്പിനാണെകിൽ നല്ല അഭിപ്രായം ആണു താനും. പാണനാകാൻ പറ്റാത്തതു കൊണ്ടു തന്നെ എന്നോടു വലിയ ദേഷ്യവുമുണ്ട് എന്ന് വിനയൻ പറഞ്ഞു.