ന​ടി സ്നേ​ഹ ബാ​ബു വി​വാ​ഹി​ത​യാ​കു​ന്നു ! വ​ര​നും ക​രി​ക്കി​ലെ പ്രി​യ​താ​രം

‘ക​രി​ക്ക്’ വെ​ബ് സീ​രീ​സി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ന​ടി സ്നേ​ഹ ബാ​ബു വി​വാ​ഹി​ത​യാ​കു​ന്നു. ക​രി​ക്കി​ന്റെ ‘സാ​മ​ര്‍​ഥ്യ ശാ​സ്ത്രം’ എ​ന്ന സീ​രീ​സി​ന്റെ ഛായാ​ഗ്രാ​ഹ​ക​ന്‍ അ​ഖി​ല്‍ സേ​വ്യ​റാ​ണ് വ​ര​ന്‍.

അ​ഖി​ലി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് സ്നേ​ഹ വി​വാ​ഹ​വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. ‘സാ​മ​ര്‍​ഥ്യ​ശാ​സ്ത്ര’​ത്തി​ന് ന​ന്ദി എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ചി​ത്രം സ്നേ​ഹ പ​ങ്കു​വ​ച്ച​ത്.

സീ​രീ​സി​ല്‍ സ്നേ​ഹ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ന് താ​ഴെ സ​ഹ​താ​ര​ങ്ങ​ളും ആ​രാ​ധ​ക​രും സ്നേ​ഹ​യ്ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് എ​ത്തി​യി​ട്ടു​ണ്ട്.

ഗ്രേ​സി-​ബാ​ബു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി മും​ബൈ​യി​ലെ ഗോ​രെ​ഗാ​വി​ലാ​ണ് സ്നേ​ഹ ജ​നി​ച്ച​ത്. പ​ഠ​നം മും​ബൈ​യി​ല്‍ ത​ന്നെ​യാ​യി​രു​ന്നു.

പി​ന്നീ​ട് ടി​ക് ടോ​ക് വീ​ഡി​യോ​ക​ളി​ലൂ​ടെ സ്നേ​ഹ ക​രി​ക്കി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ക​രി​ക്കി​ന്റെ കോ​മ​ഡി സീ​രീ​സു​ക​ളി​ലൂ​ടെ​യാ​ണ് സ്നേ​ഹ അ​ഭി​ന​യ​രം​ഗ​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ആ​ദ്യ​രാ​ത്രി, ഗാ​ന​ഗ​ന്ധ​ര്‍​വ്വ​ന്‍, സൂ​പ്പ​ര്‍ ശ​ര​ണ്യ, മി​ന്ന​ല്‍ മു​ര​ളി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment