ലോൺ പാസായി, പണമെടുക്കാൻ ചെന്നപ്പോൾ ബാങ്ക് കാലുമാറി; സഹോദരിയുടെ വിവാഹത്തിനു പണമില്ലാതെ യുവാവ് ജീവനൊടുക്കി; തൃശൂരിൽ സംഭവിച്ചത്…

 

തൃ​ശൂ​ർ: സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ന​ട​ത്താ​നു​ള്ള പ​ണം വാ​യ്പ​യാ​യി ല​ഭി​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തൃ​ശൂ​ര്‍ ഗാ​ന്ധി​ന​ഗ​ര്‍ കു​ണ്ടു​വാ​റ​യി​ല്‍ പ​ച്ചാ​ല​പ്പൂ​ട്ട് വീ​ട്ടി​ല്‍ വി​പി​ന്‍(25) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ലാ​ണ് വി​പി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ സെ​യി​ല്‍​സ്മാ​നാ​യി​രു​ന്നു വി​പി​ന്‍.

വി​പിനു മൂ​ന്നു ​സെ​ന്‍റ് ഭൂ​മി മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന​തി​നാ​ല്‍ എ​വി​ടെ​നി​ന്നും വാ​യ്പ കി​ട്ടി​യി​ല്ല. തു​ട​ര്‍​ന്ന്, പു​തു​ത​ല​മു​റ ബാ​ങ്കി​ല്‍​നിന്നു വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ​ദി​വ​സം വാ​യ്പ അ​നു​വ​ദി​ച്ചെ​ന്ന അ​റി​യി​പ്പി​നെ​ത്തു​ട​ര്‍ന്നു വി​വാ​ഹ​ത്തിനു സ്വ​ര്‍​ണ​മെ​ടു​ക്കാ​നാ​യി അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും കൂ​ട്ടി വി​പി​ൻ ജ്വ​ല്ല​റി​യി​ൽ പോ​യി. ഇ​വ​രെ ജ്വ​ല്ല​റി​യി​ൽ ഇ​രു​ത്തി​യ​ശേ​ഷം പ​ണ​വു​മാ​യി ഉ​ട​നെ​ത്താ​മെ​ന്ന​റി​യി​ച്ചു വി​പി​ന്‍ പോ​യി.

എ​ന്നാ​ല്‍, വാ​യ്പ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നു ബാ​ങ്കി​ല്‍​നിന്നു പി​ന്നീ​ട് അ​റി​യി​പ്പ് കി​ട്ടി. ജ്വ​ല്ല​റി​യി​ല്‍ ഏ​റെ​നേ​രം കാ​ത്തി​രു​ന്നി​ട്ടും വി​പി​നെ കാ​ണാ​താ​യ​തോ​ടെ അ​മ്മ ബേ​ബി​യും സ​ഹോ​ദ​രി വി​ദ്യ​യും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​പി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്.

വി​പി​ന്‍റെ അ​ച്ഛ​ന്‍ വാ​സു അ​ഞ്ചു​കൊ​ല്ലം​മു​മ്പ് മ​രി​ച്ചു. കു​റ​ച്ചു​നാ​ള്‍​മു​ൻ​പാ​ണ് വി​പി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ, വി​വാ​ഹം സാ​മ്പ​ത്തി​ക​ പ്ര​തി​സ​ന്ധി കാ​ര​ണം നീ​ട്ടി​വയ്​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ഞാ​യ​റാ​ഴ്ച​യാ​ണ് സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

Related posts

Leave a Comment