കുന്നിൻ മുകളിൽ ഉല്ലസിച്ച് വിചിത്രമായൊരു നായ; വൈറലായി വീഡിയോ

സോഷ്യൽ മീഡിയയിൽ നമ്മളെ ഞെട്ടിക്കുന്ന വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. എക്സിലും ഇൻസ്റ്റഗ്രാമിലും മറ്റ് പ്ലാറ്റ്ഫോമുകളിലുടെയും രസകരമായ വീഡിയോകൾ ആളുകൾ പങ്കിടാറുണ്ട്. 

എന്നാൽ എക്സിൽ ഇപ്പോൾ തരംഗമാകുന്നത് വ്യത്യസ്തമായൊരു നായയുടെ വീഡിയോയാണ്. പതുക്കെ ഒരു കുന്നിൻ മുകളിൽ നിന്ന് ഇറങ്ങി വരുന്ന നായ വേലിക്ക് മുകളിലൂടെ ചാടുന്നതും സന്തോഷത്തോടെ ഓടുന്നതുമാണ് വീഡി‍യോയിൽ കാണിക്കുന്നത്.

ഡ്രെഡ്‌ലോക്ക് പോലെ കാണപ്പെടുന്ന ഇത് ഹംഗേറിയൻ പുലിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

നീളമുള്ളതും ചരട് പോലുള്ളതുമായ കോട്ട് ധരിച്ചത്പോലാണ് ഈ നായയുടെ ശരീരം. നായയുടെ  തല മുതൽ വാൽ വരെ സമൃദ്ധമായ, സ്വാഭാവികമായി ഉണ്ടാകുന്ന ചരടുകളാൽ മൂടപ്പെട്ടിരിക്കുന്നു.

നായയുടെ മുടിപോലുള്ള ശരീര ആവരണം കണ്ട് അതിശയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ഏകദേശം 17 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. 

https://twitter.com/gunsnrosesgirl3/status/1695771324126310778?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1695771324126310778%7Ctwgr%5E8ec9fea0a77b50b3916c1c38f732bb64b00e25ec%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Fvideo-of-the-dreadlock-dog-goes-viral-horror-movie-4335222

 

 

Related posts

Leave a Comment