അടിച്ച് പൂക്കുറ്റിയായ് യുവതി; പോലിസിന് നേരെ അസഭ്യവും അക്രമവും, ഒടുവിൽ സംഭവിച്ചത്…

കാറിൽ മദ്യപിച്ചെത്തിയ സ്ത്രീ പോലീസുകാരെ ആക്രമിച്ചു. ഗുജറാത്തിലാണ് സംഭവം. മദ്യപിച്ച് കാർ ഓടിച്ചതിന് പോലീസ് ഇവരെ തടഞ്ഞതിനുള്ള ദേഷ്യത്തിലാണ്  ആക്രമിച്ചത്. 

ഞാറാഴ്ച പുലർച്ചെ മദ്യപിച്ച് വാഹനമോടിച്ച യുവതിയുടെ കാർ മറ്റൊരു വാഹനത്തിലിടിച്ചു. പിന്നാലെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യാനൊരുങ്ങി. എന്നാൽ ഇവർ പോലീസിന് നേരെ വാക്കേറ്റവുമായി എത്തി. 

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പോലീസുകാരോട് മോശമായി യുവതി പെരുമാറുന്നതും അസഭ്യം പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ ഇവരെ നിയന്ത്രിക്കാൻ കൂടുതൽ വനിതാ പോലീസുകാരെ വി‍ളിച്ചുവരുത്തി.

മദ്യപിച്ച് വാഹനമോടിച്ചതിനും ബഹളമുണ്ടാക്കിയതിനും സർക്കാർ ജീവനക്കാരനെ കൃത്യനിർവഹണത്തിൽ നിന്ന് തടഞ്ഞതിനുമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. 

Woman caught in drink and drive Part 2 –
byu/arxym invadodara

 





 

Related posts

Leave a Comment