തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം പട്ടത്തെ സ്വകാര്യാശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം കഴിയുന്നത്.
വിഎസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇന്നലെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെ അടുത്ത മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.