കായംകുളത്തെ വാടകവീട്ടിലിരുന്ന് വാറ്റിയത് കൊല്ലം കാരൻ; കർണാടകക്കാരൻ കായംകുളത്തേക്ക് കൊണ്ടുവന്നത് 3960ലിറ്റർ വി​ദേ​ശമദ്യം; എല്ലാം വലയിലാക്കി കായംകുളം എക്സൈസ്

കാ​യം​കു​ളം: എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ കോ​ട​യും വി​ദേ​ശ മ​ദ്യ​വും പി​ടി​കൂ​ടി. പു​തു​പ്പ​ള്ളി പ്ര​യാ​ർ വ​ട​ക്ക് കാ​ട്ടി​ൽ വീ​ട്ടി​ൽ ലി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ചാ​രാ​യം വാ​റ്റു​ന്ന​തി​നു​ള്ള 150 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി​യ​ത്.​

ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി ക്ലാ​പ്പ​ന വ​ട​ക്കും​മു​റി​യി​ൽ കൊ​ല്ല​ശ്ശേ​രി വ​ട​ക്ക​തി​ൽ സു​നി​ൽ എ​ന്ന​യാ​ളാ​ണ് വ്യാ​ജ വാ​റ്റ് നി​ർ​മ്മി​ച്ച​തെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.​

കാ​യം​കു​ളം റേ​ഞ്ച് ഓ​ഫീ​സി​ലെ പി ​ഒ കൊ​ച്ചു കോ​ശി സ​ജി​മോ​ൻ, ബൈ​ജു, ഡ്രൈ​വ​ർ ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കാ​യം​കു​ളം ആ​ർപി എ​ഫ് ഓ​ഫീസി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ർ​ണാ​ട​കയി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 3960 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വും പി​ടി​കൂ​ടി .

ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി പാ​ണ്ടിപാ​ട്ട്‌ എ​രി​പ്പാ​ച്ചി ഭാ​സ്ക​ർ എ​ന്ന​യാ​ളു​ടെ പേ​രി​ൽ എ​ക്സൈ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment