ആരാണ് ഈ ജിന്‍സി? വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ൽ ചാ​റ്റു​ക​ൾ ന​ട​ത്തു​ന്നു; ത​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​ട​ക്കം ഈ ​അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ചി​ട്ടുണ്ട്; ​ പ​രാ​തി​യു​മാ​യി ന​ടി ഷാ​ലു കു​ര്യ​ൻ

ഇ​ൻ​സ്റ്റ​ഗ്ര​മി​ൽ ത​ന്‍റെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് അ​തി​ലൂ​ടെ മ​റ്റു​ള്ള​വ​രു​മാ​യി വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ൽ ചാ​റ്റു​ക​ൾ ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​മാ‍​യി ന​ടി ഷാ​ലു കു​ര്യ​ൻ.

ഇ​ൻ​സ്റ്റ​ഗ്രം പേ​ജി​ൽ ലൈ​വി​ലെ​ത്തി​യാ​ണ് താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ജി​ൻ​സി എ​ന്ന പേ​രി​ലു​ള്ള ഐ​ഡി​യി​ൽ നി​ന്നാ​ണ് ത​ന്‍റെ പേ​രി​ൽ അ​ശ്ലീ​ല ചാ​റ്റു​ക​ൾ ന​ട​ക്കു​ന്ന​ത്.

ത​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​ട​ക്കം ഈ ​അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ടെ​ന്നും മോ​ശം ചാ​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​വ​ർ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ എ​ടു​ത്ത് ത​നി​ക്ക് അ​യ​ച്ചു​ത​ന്നു​വെ​ന്നും ഷാ​ലു പ​റ​യു​ന്നു.

ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച് സൈ​ബ​ർ സെ​ല്ലി​നും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഷാ​ലു ലൈ​വി​ലെ​ത്തി പ​റ​യു​ന്നു.

ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റ​ഗ്ര​മി​ലും മാ​ത്ര​മാ​ണ് ത​നി​ക്ക് അ​ക്കൗ​ണ്ടു​ക​ളു​ള്ള​തെ​ന്നും അ​ക്കൗ​ണ്ടു​ക​ൾ സു​ഹൃത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും ഷാ​ലു പ​റ​ഞ്ഞു.

Related posts

Leave a Comment