വൈ​പ്പി​ൻ തീ​ര​ത്തെ  ഉ​ല്ലാ​സ​ക്കു​ളി​ക​ൾ അ​പ​ക​ട​ക്കെ​ണി ആ​കു​ന്നു; ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ മു​ന്ന​റി​യി​പ്പ് ആരും ഗൗനിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം


വൈ​പ്പി​ൻ: വൈ​പ്പി​ൻ തീ​ര​ത്തെ ഉ​ല്ലാ​സ​ക്കു​ളി​ക​ൾ അ​പ​ക​ട​ക്കെ​ണി ആ​കു​ന്നു. വ​ള​പ്പ് ബീ​ച്ച്, ചെ​റാ​യി​ര​ക്തേ​ശ്വ​രി ബീ​ച്ച് , പു​തു​വൈ​പ്പ് ബീ​ച്ച് എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ലാ​യി ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം 24 മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ​തോ​ടെ തീ​രം മ​ര​ണ​ഭീ​തി​യാ​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ക​യാ​ണ്.

മൂ​ന്നാ​ഴ്ച മു​ന്പ് ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ ഒ​രു ഐ​ടി​സി വി​ദ്യാ​ർ​ഥി​യും ര​ക്തേ​ശ്വ​രി ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി മു​ങ്ങി​മ​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ബീ​ച്ചു​ക​ളി​ലെ സു​ര​ക്ഷ​പാ​ളി​ച്ച​യെ​ക്കു​റി​ച്ചും വ്യാ​പ​ക​മാ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ചെ​റാ​യി, മു​ന​ന്പം, കു​ഴു​പ്പി​ള്ളി എ​ന്നീ മൂ​ന്ന് ബീ​ച്ചു​ക​ൾ മാ​ത്ര​മാ​ണ് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന ബീ​ച്ചു​ക​ൾ ഇ​തി​ൽ മു​ന​ന്പ​ത്തും, ചെ​റാ​യി​യി​ലും മാ​ത്ര​മാ​ണ് ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ സേ​വ​ന​മു​ള്ളു.

ബാ​ക്കി സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന പു​തു​വൈ​പ്പ്, എ​ൽ​എ​ൻ​ജി, മാ​ലി​പ്പു​റം വ​ള​പ്പ്, എ​ട​വ​ന​ക്കാ​ട് ചാ​ത്ത​ങ്ങാ​ട്, ചെ​റാ​യി ര​ക്തേ​ശ്വ​രി, പ​ള്ളി​പ്പു​റം ആ​റാ​ട്ട് ക​ട​വ് എ​ന്നീ ബീ​ച്ചു​ക​ളി​ൽ ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ സേ​വ​ന​മി​ല്ല.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ബീ​ച്ചു​ക​ളി​ലും സ​ന്ദ​ർ​ശ​ക​രു​ടെ ബാ​ഹു​ല്യം വ​ള​രെ കൂ​ടു​ത​ലാ​ണ്. പ​ല​യി​ട​ത്തും കൂ​ട്ട​മാ​യും ത​നി​ച്ചും ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തും പ​തി​വാ​ണ്.

എ​ന്നാ​ൽ സ​ന്ദ​ർ​ശ​ക​ർ വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ചു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു ബീ​ച്ചി​ലും ഇ​ല്ല. തീ​ര​ത്തു​നി​ന്നു പ​ടി​ഞ്ഞാ​റോ​ട്ടു നീ​ന്തി​യു​ള്ള കു​ളി​യാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത്.

പ്ര​ധാ​ന ബീ​ച്ചു​ക​ളി​ൽ പ​ല​പ്പോ​ഴും ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ മു​ന്ന​റി​യി​പ്പു പോ​ലും കു​ളി​ക്കു​ന്ന​വ​ർ ഗൗ​നി​ക്കാ​റി​ല്ല. മ​ദ്യ​പി​ച്ച് കു​ളി​ക്കു​ന്ന​തും ഇ​വി​ടെ പ​തി​വാ​ണ്. ബീ​ച്ചു​ക​ളി​ലൊ​ന്നും ത​ന്നെ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ​ക്കാ​യു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല.

സു​ര​ക്ഷ​യൊ​രു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേശം
വൈ​പ്പി​ൻ: വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ലെ ബീ​ച്ചു​ക​ളി​ൽ സു​ര​ക്ഷ ഒ​രു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ടൂ​റി​സം വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് അ​ടി​യ​ന്തി​ര നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി എം​എ​ൽ​എ കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​പ്പി​നി​ലെ മൂ​ന്ന് ബീ​ച്ചു​ക​ളി​ലാ​യി കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു​പേ​ർ ക​ട​ൽ തി​ര​ക​ളി​ൽ​പെ​ട്ട് കാ​ണാ​താ​യ സാ​ഹ​ച​ര്യ​ത്തി​ൽ തീ​ര​ത്ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

 

Related posts

Leave a Comment