
സാഹസികത തലയ്ക്കു പിടിച്ചവര്‍ ജീവന് പണയം വെച്ചുനടത്തുന്ന ചില മരണക്കളികള്‍ കണ്ടാല്‍ നമുക്ക് ചിലപ്പോള്‍ നട്ടഭ്രാന്തിന്റെ ലക്ഷണങ്ങളായേ തോന്നൂ. അസാധാരണമായ തന്റെ ധൈര്യവും മെയ്വഴക്കവും പ്രകടിപ്പിക്കാന്‍ വാഷിംഗ് മെഷീനില്‍ കയറി കസര്‍ത്തു കാണിച്ച വിദ്വാനെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.
റിക് മൈസല്‍ എന്ന അമേരിക്കന്‍ സ്വദേശിയാണ് കൈയും കാലും വിലങ്ങുപയോഗിച്ച് ബന്ധിച്ച ശേഷം വാഷിംഗ് മെഷീനില്‍ കയറി സ്വയം അലക്കിയത’്. വിസാര്‍ഡ് ഓഫ് ദി ഓഡ് എന്ന യൂട്യൂബ് ചാനലില്‍ ഇതിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലുമായി. പരസഹായമില്ലാതെ 14 ഇഞ്ചിന്റെ വാഷിംഗ് മെഷീനില്‍ റിക് കയറിപ്പറ്റിയ ഉടനെ സഹായിയെത്തി മെഷീന് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. സോപ്പുവെളളത്തില്‍ വട്ടം കറങ്ങുന്ന റിക്കിനെ വീഡിയോയില്‍ കാണാം. മിനിറ്റുകളോളം പ്രവര്‍ത്തിപ്പിച്ച മെഷീനില്‍ നിന്ന് കുഴപ്പമൊന്നുമില്ലാതെ പുറത്തുവരുന്ന റിക്കിനെയും വീഡിയോയില്‍ കാണാം.
അതിസാഹസിക രംഗങ്ങളിലൂടെ ലോകപ്രശസ്തി നേടിയിട്ടുള്ളയാളാണ് റിക് മൈസല്‍. മറ്റാര്‍ക്കും അനുകരിക്കാനാവാത്ത സാഹസികതയുടെ പേരില്‍ നൊബേല്‍ പുരസ്കാരവും ഈ നാല്പതുകാരനെ തേടിയെത്തിയിട്ടുണ്ട്.

