വേറെ മാർഗമില്ലാഞ്ഞിട്ടാ ..! കുടിവെളളം മുട്ടിയതിനെ തുടർന്ന് വെള്ളത്തിനായി നാട്ടുകാർ വാട്ടർ ടാങ്കിനു മുകളിൽ കയറി പ്രതിഷേധിച്ചു; ഉടൻ പരിഹാരമെന്ന് പ്രസിഡന്‍റ്

water-tank-lകി​ളി​വ​യ​ൽ: കു​ടി​വെ​ള്ളം മു​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വാ​ട്ട​ർ ടാ​ങ്കി​നു മു​ക​ളി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് കി​ളി​വ​യ​ൽ ആ​റ്, എ​ട്ട് വാ​ർ​ഡു​ക​ളി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​കൾ ജ​ല വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പു​ലി​മ​ല വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ച്ച​ത്.

കി​ളി​വ​യ​ൽ കോ​ള​ജി​നു സ​മീ​പ​ത്തു നി​ന്നും പ്ര​ക​ട​ന​വു​മാ​യി ക​രി​ങ്കൊ​ടി​യും കു​ട​വു​മാ​യി​ട്ടാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷൈ​ലേ​ന്ദ്ര നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ എ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ടെ നി​ന്നും കി​ളി​വ​യ​ൽ, പു​തി​ശേ​രി ഭാ​ഗ​ത്തേ​ക്ക് വെ​ള്ളം എ​ത്തു​ന്നി​ല്ലെ​ന്നും ആ ഭാഗത്തേക്കുള്ള വാ​ൽ​വ് അ​ടി​ച്ചി​രി​ക്കു​ക​യാ​ണെന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന വി​ജ​യ​കു​മാ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ജ​ല അ​ഥോ​റി​റ്റി എ​ഇ, എ ​എ​ക്സി എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും വൈ​കു​ന്നേ​ര​ത്തോ​ടെ പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​താ​യും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞ​ത്.

Related posts