20 വർഷമായി പകൽ മുഴുവനും വെള്ളത്തിൽ കിടക്കുന്ന സ്ത്രീ; അതിനു കാരണവുമുണ്ട്…

രോ​ഗ​ത്തി​ൽ നി​ന്നും മു​ക്തി നേ​ടു​വാ​നാ​യി അ​റു​പ​ത്തി​യ​ഞ്ചു​കാ​രി ദി​വ​സം മു​ഴു​വ​നും വെ​ള്ള​ത്തി​ൽ കി​ട​ക്കു​ന്നു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ ഒ​രാ​ളാ​ണ് ക​ഴി​ഞ്ഞ ഇ​രു​പ​തു വ​ർ​ഷ​ങ്ങ​ളാ​യി പ​ക​ൽ സ​മ​യം മു​ഴു​വ​ൻ വീ​ടി​നു സ​മീ​പ​മു​ള്ള ന​ദി​യി​ൽ മു​ങ്ങി കി​ട​ക്കു​ന്ന​ത്.

ഇ​വ​ർ താ​മ​സി​ക്കു​ന്ന ഗ്രാ​മ​ത്തി​ന്‍റെ പേ​ര് വ്യ​ക്ത​മ​ല്ല. എ​ല്ലാ ദി​വ​സ​വും സൂ​ര്യ​ൻ ഉ​ദി​ക്കു​ന്ന​തി​നു മു​ൻ​പേ ത​ന്നെ എ​ഴു​ന്നേ​ൽ​ക്കു​ന്ന​ ഇവർ ത​ല​യി​ൽ തു​ണി​യി​ട്ടു മൂ​ടി ക​ഴു​ത്ത​റ്റം വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ് പ​തി​വ്.

ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് 1998 മു​ത​ലാ​ണ് ഇ​വ​ർ ഈ ​ശീ​ലം ആ​രം​ഭി​ച്ച​ത്. സൂ​ര്യ പ്ര​കാ​ശം ശ​രീ​ര​ത്തി​ൽ വീ​ഴു​മ്പോ​ൾ ഇ​വ​ർ​ക്ക് അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യും പൊ​ള്ള​ലും അ​നു​ഭ​വ​പ്പെ​ടും. ഇ​തി​ൽ നി​ന്നും മു​ക്തി നേ​ടു​വാ​നാ​യാ​ണ് ഇ​വ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങി കി​ട​ക്കു​ന്ന​ത്.

എ​ല്ലാ ദി​വ​സ​വും 12 മു​ത​ൽ 14 മ​ണി​ക്കൂ​ർ വ​രെ​യാ​ണ് ഇ​വ​ർ വെ​ള്ള​ത്തി​ൽ കി​ട​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള ഇ​വ​രു​ടെ കു​ടും​ബ​ത്തി​ന് ആ​ശു​പ​ത്രി​യി​ൽ പോ​യി ചി​കി​ത്സ തേ​ടു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​ശ്ന​ത്തി​നു​ള്ള പ​രി​ഹാ​രം ഇവർ ക​ണ്ടെ​ത്തു​ന്ന​ത്.

അ​രി​യും കു​റ​ച്ചു പ​ച്ച​ക്ക​റി​ക​ളും വെ​ള്ള​വു​മാ​ണ് ഇ​വ​ർ ദി​വ​സേ​ന ഭ​ക്ഷി​ക്കു​ന്ന​ത്. ഇ​വ​ർ വെ​ള്ള​ത്തി​ൽ കി​ട​ക്കു​മ്പോ​ൾ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ഭ​ക്ഷ​ണം ന​ദി​ക്ക​ര​യി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്.

വെ​ള്ള​ത്തി​ൽ കി​ട​ക്കു​ന്ന സ​മ​യം ഇ​വ​രെ കാ​ണു​വാ​നാ​യി എ​ല്ലാ ദി​വ​സ​വും ബ​ന്ധു​ക്ക​ളും മ​റ്റ് ഗ്രാ​മ​വാ​സി​ക​ളും എ​ത്താ​റു​ണ്ട്. ഇ​വ​രു​ടെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചോ​ർ​ത്ത് എ​ല്ലാ​വ​ർ​ക്കും ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും സ​ഹാ​യി​ക്കു​വാ​നാ​യി ആ​രും എ​ത്തു​ന്നി​ല്ലെ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന​പ്ര​ശ്നം.

Related posts