വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ഇന്നത്തെ കാലത്ത് ആളുകൾ കരുതുന്നത്. എന്തൊക്കെ കാട്ടിയാലും തങ്ഹളുടം വിവാഹം മറ്റുള്ളവരിൽ നിന്ന് ഒരുപടി മുന്നിൽ നിൽക്കണമെന്നാണ് പലരും ചിന്തിക്കുന്നത് പോലും. ആഡംബരം കാട്ടാനായി ലോണെടുത്ത് പോലും ആളുകൾ വിവാഹവും അതിനോടനുബന്ധിച്ചുളള ചടങ്ങുകളും ഭംഗിയാക്കുന്നു.
വിദേശ രാജ്യങ്ങളിലൊക്കെ വിവാഹ ദിവസം വരനും വധുവും മോതിരം കൈമാറുന്ന സമയം മോതിരം കൊണ്ടുവരുന്നത് അവർ വീട്ടിൽ ഓമനിച്ച് വളർത്തുന്ന ജീവികളായിരിക്കും. അവരുടെ പക്കൽ മോതിരം ഏൽപ്പിക്കുക എന്നത് അവിടൊക്കെ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്.
അത്തരത്തിലൊകു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തങ്ങളുടെ വിവാഹത്തിന് മോതിരവുമായെത്തുന്നത് തന്റെ കാമുകൻ ഏറെ ഓമനിച്ച് വളർത്തുന്ന പുൽച്ചാടിയാണ് എന്ന് പറഞ്ഞാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കാമുകൻ തമാശ പറയുകയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ, അത് അങ്ങനെ ആയിരുന്നില്ല. അവൾ തന്നെയാണ് മോതിരം നൽകാൻ വരുന്നത് ആദ്യമൊക്കെ എനിക്കവളെ പേടിയാിരുന്നു, എന്നാൽ ഇനി ഞാനവളെ പേടിക്കില്ല എന്നും യുവതി കൂട്ടിച്ചേർത്തു. വീഡിയോയിൽ മോതിരവുമായി നിൽക്കുന്ന പ്രാണിയെയും കാണാം. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.