ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒരാള്‍ എനിക്കുമുണ്ട് ! പ്രിയദര്‍ശന്റെ ആശംസ വൈറലാകുന്നു; ആരാണ് ആ വ്യക്തി എന്ന് ആലോചിച്ച് തലപുകച്ച് മലയാളികള്‍…

മലയാളികളുടെ ഇഷ്ട സംവിധായകന്‍ പ്രിയദര്‍ശന്റെ ഒരു പിറന്നാള്‍ ആശംസയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ‘ഡിസംബര്‍ 30ന് ജനിച്ച എല്ലാവര്‍ക്കും അനുഗ്രങ്ങളുണ്ടാകട്ടെ. ഹൃദയത്തോടു വളരെ അടുത്തു നില്‍ക്കുന്ന ഒരാള്‍ എനിക്കുമുണ്ട്’ എന്നാണ്, ഒരു സ്വര്‍ണ നക്ഷത്രത്തിന്റെ ചിത്രത്തോടൊപ്പം പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇതോടെ പ്രിയന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാര് എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. ചിലര്‍ പറയുന്നു ഭാര്യ ലിസിയെക്കുറിച്ചാണ് പോസ്റ്റ് എന്ന്. എന്നാല്‍ ലിസി അല്ലെന്നും മറ്റാരെയോ ഉദ്ദേശിച്ചാണെന്നും ചിലര്‍ പറയുന്നു. മോഹന്‍ലാലാണോ കല്യാണി പ്രിയദര്‍ശനാണോ എന്നു പോലും ആളുകള്‍ സംശയിക്കുന്നുമുണ്ട്. അതോ മറ്റാരെങ്കിലും ആണോയെന്നും ചിലര്‍ സംശയിക്കുന്നു. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കിലാണ് പ്രിയന്‍.

Related posts