ഭാര്യയ്ക്ക് പരപുരുഷ ബന്ധം ഉണ്ടെ സംശയം; കാ​ഞ്ഞൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി

കാ​ല​ടി: കാ​ഞ്ഞൂ​രി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ഹേ​ഷ് കു​മാ​റാ​ണ് ഭാ​ര്യ ര​ത്ന​വ​ല്ലി​യെ (35) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നും ഒ​ൻ​പ​തി​നും ഇ​ട​യി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ജാ​തി തോ​ട്ട​ത്തി​ൽ വ​ച്ച് തു​ണി മു​ഖ​ത്ത​മ​ർ​ത്തി​യാ​ണ് ഭാ​ര്യ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ന്ന​ത്.

ഇ​തി​ന് ശേ​ഷം ഭാ​ര്യ​യെ കാ​ൺ​മാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. സം​ശ​യം തോ​ന്നി പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി വാ​ട​ക​ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ.

Related posts

Leave a Comment