പ​​രി​​മി​​ത ഓ​​വ​​ർ ക്രി​​ക്ക​​റ്റ് ; വി​​ല്യം​​സ​​ണ്‍ പ​​ടി​​യി​​റ​​ങ്ങി

 

വെ​​ല്ലിം​​ഗ്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ പ​​രി​​മി​​ത ഓ​​വ​​ർ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തു​​നി​​ന്ന് കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ പ​​ടി​​യി​​റ​​ങ്ങി.

ട്വ​​ന്‍റി-20, ഏ​​ക​​ദി​​ന ടീ​​മു​​ക​​ളു​​ടെ ക്യാ​​പ്റ്റ​​ൻ​​സി​​യാ​​ണ് വി​​ല്യം​​സ​​ണ്‍ ഉ​​പേ​​ക്ഷി​​ച്ച​​ത്. ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ​​ത്ത​​ന്നെ ന്യൂ​​സി​​ല​​ൻ​​ഡ് പു​​റ​​ത്താ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് വി​​ല്യം​​സ​​ണി​​ന്‍റെ തീ​​രു​​മാ​​നം.

ക്യാ​​പ്റ്റ​​ൻ​​സി ഉ​​പേ​​ക്ഷി​​ച്ചെ​​ന്ന​​തു മാ​​ത്ര​​മ​​ല്ല, 2024-25 സീ​​സ​​ണി​​ലേ​​ക്കു​​ള്ള ന്യൂ​​സി​​ല​​ൻ​​ഡ് ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് ക​​രാ​​റും വി​​ല്യം​​സ​​ണ്‍ വേ​​ണ്ടെ​​ന്നു​​വ​​ച്ചു. 2022 ഡി​​സം​​ബ​​റി​​ൽ വി​​ല്യം​​സ​​ണ്‍ ടെ​​സ്റ്റ് ക്യാ​​പ്റ്റ​​ൻ​​സി ഉ​​പേ​​ക്ഷി​​ച്ച​​താ​​ണ്. അ​​ന്നു മു​​ത​​ൽ ടിം ​​സൗ​​ത്തി​​യാ​​ണ് ടീ​​മി​​ന്‍റെ ടെ​​സ്റ്റ് ക്യാ​​പ്റ്റ​​ൻ.

Related posts

Leave a Comment