Set us Home Page

ലോ​ക​ക​പ്പി​ന് ഇ​നി ‍16 ദി​നം

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ഉ​യ​ര്‍ത്തി​യ ആ​വേ​ശ​ത്തി​നു​ശേ​ഷം ലോ​ക​വും ഇ​ന്ത്യ​യും അ​ടു​ത്ത ക്രി​ക്ക​റ്റ് ആ​വേ​ശ​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ്. ഐ​സി​സി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന് ഇ​നി ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. ലോ​ക​ക​പ്പി​നാ​യി പ​ത്തു ടീ​മു​ക​ളും ത​യാ​റാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​നി പ​തി​നാ​റു ദി​വ​സം മാ​ത്ര​മാ​ണ് ആ​ദ്യ മ​ത്സ​ര​ത്തി​ന്. മേ​യ് 30 മു​ത​ല്‍ ജൂ​ലൈ 14 വ​രെ നീ​ണ്ടു​നി​ല്‍ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ന് ഇം​ഗ്ല​ണ്ടും വെ​യ്‌ൽസു​മാ​ണ് വേ​ദി​യാ​കു​ന്ന​ത്. മേ​യ് 30ന് ​ഇം​ഗ്ല​ണ്ട്-​ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​ര​ത്തോ​ടെ 2019 ഐ​സി​സി ലോ​ക​ക​പ്പി​നു തു​ട​ക്ക​മാ​കും.

ടീമുകൾ അവസാന തയാറെടുപ്പിൽ

ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ നീ​ണ്ട ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി 20 ഉ​ള്‍പ്പെ​ടെ തു​ട​ര്‍ച്ച​യാ​യ മ​ത്സ​ര​ങ്ങ​ളു​ടെ ക്ഷീ​ണ​മ​ക​റ്റാ​ന്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന് ര​ണ്ടാ​ഴ്ച​യാ​ണ് ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ ന്യൂ​സി​ല​ന്‍ഡു​മാ​യി പ​രി​ശീ​ല​ന മ​ത്സ​രം ന​ട​ത്തി. ഇ​നി ലോ​ക​ക​പ്പി​നു മു​മ്പു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ള്‍ക്ക് ഇ​റ​ങ്ങും.

നേ​ര​ത്തെ ത​ന്നെ ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​ന്‍ ലോ​ക​ക​പ്പി​ന്‍റെ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടു​മാ​യി ഏ​ക​ദി​ന, ട്വ​ന്‍റി 20 പ​ര​മ്പ​ര​ക​ളി​ല്‍ ക​ളി​ക്കു​ക​യാ​ണ്. വി​ന്‍ഡീ​സും ബം​ഗ്ലാ​ദേ​ശും അ​യ​ര്‍ല​ന്‍ഡി​ല്‍ ത്രി​രാ​ഷ് ട്ര ​പ​ര​മ്പ​ര​യി​ലാ​ണ്. അ​യ​ര്‍ല​ന്‍ഡാ​ണ് മൂ​ന്നാ​മ​ത്തെ ടീം. ​വി​ന്‍ഡീ​സ്-​ബം​ഗ്ലാ​ദേ​ശ് മ​ത്സ​ര​മാ​ണ് ഫൈ​ന​ലി​ലേ​തും. ഇ​ന്ത്യ, ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട്, ഓ​സ്‌​ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​ലെ ഫേ​വ​റി​റ്റു​ക​ള്‍.

ജോലി ഭാരത്തിൽ ഇന്ത്യ

ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ള്‍ 25ന് ​ആ​രം​ഭി​ക്കും. ന്യൂ​സി​ല​ന്‍ഡാ​ണ് ആ​ദ്യ എ​തി​രാ​ളികൾ‍. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​യും നേ​രി​ടും. അ​ഞ്ചി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് പോ​രാ​ട്ട​ങ്ങ​ള്‍ക്കു തു​ട​ക്ക​മാ​കു​ന്ന​ത്. 22ന് ​ഇ​ന്ത്യ​ന്‍ ടീം ​ഇം​ഗ്ല​ണ്ടി​ലേ​ക്കു യാ​ത്ര​തി​രി​ക്കും. ഐ​പി​എ​ല്‍ ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് ടീ​മി​ലെ മി​ക്ക​വ​രും ലീ​ഗി​ലെ 14 മ​ത്സ​ര​വും ക​ളി​ച്ച​വ​രാ​ണ്. ഫൈ​നി​ലെ​ത്തി​യ ചെ​ന്നൈ-​മും​ബൈ ടീ​മുകളിൽ പ​ല​രും ടൂ​ര്‍ണ​മെ​ന്‍റി​ലെ എ​ല്ലാം മ​ത്സ​ര​ത്തി​ലു​മി​റ​ങ്ങി​യ​വ​രാ​ണ്.

ഐ​പി​എ​ല്‍ മ​ത്സ​ര​ത്തി​ലൂ​ടെ ഇ​ന്ത്യ​ന്‍ ബാ​റ്റ്‌​സ്മാ​ന്മാ​രാ​യ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി, ശി​ഖ​ര്‍ ധ​വാ​ന്‍, രോ​ഹി​ത് ശ​ര്‍മ, മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി, കെ.​എ​ല്‍. രാ​ഹു​ല്‍ എ​ന്നി​വ​ര്‍ ഫോം ​തെ​ളി​യി​ച്ചു. പേ​സ​ര്‍മാ​രാ​യ മു​ഹ​മ്മ​ദ് ഷാ​മി, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ര്‍ക്ക് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്താ​നാ​യി. ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​ന് അ​ത്ര​യ്ക്ക് ശോ​ഭി​ക്കാ​നാ​യി​ല്ല. എ​ന്നാ​ല്‍ സ്പി​ന്‍നി​ര​യി​ല്‍ യു​സ്‌​വേ​ന്ദ്ര ചാ​ഹ​ല്‍ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​പ്പോ​ള്‍ കു​ല്‍ദീ​പ് യാ​ദ​വി​ന് ഫോ​മി​ലെ​ത്താ​നാ​യി​ല്ല.

ഓ​ള്‍ റൗ​ണ്ട​ര്‍മാ​രി​ല്‍ ഹ​ര്‍ദി​ക് പാ​ണ്ഡ്യ ത​ക​ര്‍പ്പ​ന്‍ ഫോ​മി​ലാ​ണെ​ന്ന കാ​ര്യം ഇ​ന്ത്യ​ക്ക് ആ​ശ്വാ​സം ന​ല്‍കു​ന്നു. എ​ന്നാ​ല്‍ വി​ജ​യ് ശ​ങ്ക​ര്‍ നി​റം​മ​ങ്ങി​യ​ത് തി​രി​ച്ച​ടി​യാ​യി. ദി​നേ​ഷ് കാ​ര്‍ത്തി​ക്കി​നും ഭേ​ദ​പ്പെ​ട്ട ടൂ​ര്‍ണ​മെ​ന്‍റാ​യി​രു​ന്നു. ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ലി​റ​ങ്ങി​യ താ​ര​ത്തെ മോ​ശം ഫോ​മി​നെ​ത്തു​ട​ര്‍ന്ന് ടീ​മി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി. തു​ട​ര്‍ച്ച​യാ​യ മ​ത്സ​ര​ങ്ങ​ളു​ടെ ക്ഷീ​ണം ലോ​ക​ക​പ്പി​ലെ ഫേ​വ​റി​റ്റു​ക​ളാ​യ ഇ​ന്ത്യ​യെ ത​ള​ര്‍ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യു​ടെ നി​ര​യി​ല്‍ ഒ​രു വ​ര്‍ഷ​ത്തെ വി​ല​ക്കി​നു​ശേ​ഷം ഡേ​വി​ഡ് വാ​ര്‍ണ​റും സ്റ്റീ​വ് സ്മി​ത്തും തി​രി​ച്ചെ​ത്തി​യ​തോ​ടെ ടീം ​കൂ​ടു​ത​ല്‍ ക​രു​ത്ത​രാ​യി. ഐ​പി​എ​ലി​ല്‍ ക​ളി​ച്ച ഇ​രു​വ​ര്‍ക്കും ഫോം ​ക​ണ്ടെ​ത്താ​നു​മാ​യി. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ വാ​ര്‍ണ​ര്‍ തു​ട​ക്കം മു​ത​ലേ ഫോ​മി​ലാ​യി​രു​ന്നു. സ്മി​ത് അ​വ​സാ​ന​വും ഫോ​മി​ലാ​യി. ഈ ​ഫോം ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ​യു​ള്ള പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ളി​ലും മു​ന്‍ നാ​യ​ക​ന്‍ പു​റ​ത്തെ​ടു​ത്തു.

ഇംഗ്ലണ്ട് ഫോമിൽ

മി​ക​ച്ച ടീ​മു​മാ​യെ​ത്തു​ന്ന ഇം​ഗ്ല​ണ്ട് ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി ഏ​ക​ദി​ന ലോ​ക​ക​പ്പ് ഉ​യ​ര്‍ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ബാ​റ്റ്‌​സ്മാ​ന്‍മാ​രും ബൗ​ള​ര്‍മാ​രും മി​ക​ച്ച ഫോ​മി​ലാ​ണ്.

ഐ​പി​എ​ലി​നു​ശേ​ഷം ഇം​ഗ്ല​ണ്ട് ടീ​മി​ല്‍ ചേ​ര്‍ന്ന ജോ​ണി ബെ​യ​ര്‍സ്‌​റ്റോ, ജോ​സ് ബ​ട്‌​ല​ര്‍ എ​ന്നി​വ​ര്‍ ഫോ​മി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​വ​ര്‍ക്കൊ​പ്പം ഇ​യോ​ന്‍ മോ​ര്‍ഗ​ന്‍, ജോ ​റൂ​ട്ട്, ജേ​സ​ണ്‍ റോ​യ്, ബെ​ന്‍ സ്റ്റോക്‌​സ്, മോ​യി​ന്‍ അ​ലി എ​ന്നി​വ​ര്‍ ചേ​രു​മ്പോ​ള്‍ ഇം​ഗ്ല​ണ്ട് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ടീ​മു​മാ​യാ​ണെ​ത്തു​ന്ന​ത്. ഇ​തു​കൊ​ണ്ട്ത​ന്നെ​യാ​ണ് ഇ​വ​രെ ടൂ​ര്‍ണ​മെ​ന്‍റി​ലെ ഫോ​വ​റി​റ്റു​ക​ളാ​ക്കു​ന്ന​ത്.

വി​ന്‍ഡീ​സ് ടീ​മി​ലെ ക്രി​സ് ഗെ​യ​ല്‍, ആ​ന്ദ്രെ റ​സ​ല്‍ എ​ന്നി​വ​ര്‍ ഐ​പി​എ​ലി​ല്‍ അ​ടി​ച്ചു ത​ക​ര്‍ത്തു. അ​ടു​ത്ത കാ​ല​ത്താ​യി വ​ന്‍ സ്‌​കോ​റു​ക​ള്‍ നേ​ടാ​നും പി​ന്തു​ട​ര്‍ന്നു ജ​യി​ക്കാ​നും വി​ന്‍ഡീ​സി​നാ​കു​ന്നു​ണ്ട്. ന്യൂ​സി​ല​ന്‍ഡി​ന്‍റേ​തും മി​ക​ച്ച ടീ​മാ​ണ്.

പാ​ക്കി​സ്ഥാ​നും ശ്രീ​ല​ങ്ക​യും ബം​ഗ്ലാ​ദേ​ശും അ​പ്ര​തീ​ക്ഷി​ത വി​ജ​യ​ങ്ങ​ളി​ലൂ​ടെ ഏ​വ​രെ​യും ഞെ​ട്ടി​ക്കാ​നാ​ണ് ഇ​റ​ങ്ങു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​നെ​യും എ​ഴു​തി​ത​ള്ളാ​നാ​വി​ല്ല.
പരിക്കിന്‍റെ പേടിയിൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ നി​ര​യി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​യ ക്യാ​പ്റ്റ​ന്‍ ഫ​ഫ് ഡു​പ്ല​സി, പേ​സ​ര്‍ കാ​ഗി​സോ റ​ബാ​ദ, സ്പി​ന്ന​ര്‍ ഇ​മ്രാ​ന്‍ താ​ഹി​ര്‍ എ​ന്നി​വ​ര്‍ ഐ​പി​എ​ലി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ലോ​ക​ക​പ്പി​നെ​ത്തു​ന്ന​ത്. ഇ​തി​ല്‍ റ​ബാ​ദ​യ്ക്കും സീ​നി​യ​ര്‍ താ​രം ഡെ​യ്‌ൽ സ്റ്റെ​യ്‌​നു​മേ​റ്റ പ​രി​ക്ക്് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക ആ​ശ​ങ്ക ന​ല്‍കു​ന്ന​താ​ണ്. എ​ന്നാ​ല്‍ ഇ​രു​വ​രും ലോ​ക​ക​പ്പി​നു മു​മ്പ് പ​രി​ക്കി​ല്‍നി​ന്ന് മോ​ചി​ത​രാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ക്കുമുണ്ട് പ​രി​ക്കി​ന്‍റെ പേ​ടി. ഐ​പി​എ​ലി​ല്‍ ചെ​ന്നൈ​യു​ടെ താ​ര​മാ​യി​രു​ന്ന കേ​ദാ​ര്‍ ജാ​ദ​വ് കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഫീ​ല്‍ഡിം​ഗി​നി​ടെ തോ​ളി​നു പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍ന്ന് ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ ജാ​ദ​വി​ന് ന​ഷ്ട​മാ​കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യു​ടെ മ​ധ്യ​നി​ര ബാ​റ്റ്‌​സ്മാ​നും ആ​വ​ശ്യ​സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബൗ​ള​റു​മാ​ണ് ജാ​ദ​വ്. ഋ​ഷ​ഭ് പ​ന്തും അ​മ്പാ​ടി റാ​യു​ഡു​വും പ​ക​ര​ക്കാ​രാ​യി ഉ​ണ്ടെ​ങ്കി​ലും വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്താ​ന്‍ ക​ഴി​വു​ള്ള ജാ​ദ​വി​നാ​യി​ട്ടാ​ണ് ഇ​ന്ത്യ കാ​ത്തി​രി​ക്കു​ന്ന​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS