അസൻസിയോൻ (പരാഗ്വെ): ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കു പിന്നാലെ ബ്രസീലിനും തോൽവി. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ പരാഗ്വെ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ തോൽപ്പിച്ചു.
20-ാം മിനിറ്റിൽ ഡിയേഗോ ഗോമസ് നേിയ ഗോളാണ് സ്വന്തം തട്ടകത്തിൽ പരാഗ്വെയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ എട്ടു മത്സരങ്ങളിൽനിന്ന് നാലാം തോൽവി വഴങ്ങിയ ബ്രസീൽ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
അതേസമയം, ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ കൊളംബിയ വീഴ്ത്തി. ഒന്നിനെതിരേ രണ്ട് ഗോളിനാണ് കോളംബിയയുടെ വിജയം. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്.
2026 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനനയുടെ രണ്ടാം തോല്‍വിയാണിത്. പരാജയപ്പെട്ടെങ്കിലും 18 പോയന്റുമായി ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്റ് പട്ടികയില്‍ അര്‍ജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത്.