ദിവസേന മുക്കാല്‍ ലിറ്ററോളം പാല്‍ താന്‍ കുടിക്കുമെന്ന് എസ് പി യതീഷ് ചന്ദ്ര. വീട്ടില്‍ ദിവസം നാല് ലിറ്റര്‍ പാല്‍ വാങ്ങിക്കും. ഇതില്‍ മുക്കാല്‍ ലിറ്ററും താന്‍ തന്നെ കുടിക്കുമെന്നും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യതീഷ് ചന്ദ്ര പറയുന്നു.
വലിയ ബൗള്‍ തൈര് ദിവസം മൂന്ന് നേരവും കഴിക്കും. ഇതുകൂടാതെ ഒരു ലിറ്ററോളം മോരും കുടിക്കും. എല്ലാ ഭക്ഷണത്തിലും നെയ്യ് ചേര്‍ക്കണമെന്ന് നിര്‍ബന്ധമുണ്ട്. വെജിറ്റേറിയനായതിനാല്‍ സദ്യ ഇഷ്ടമാണ്. കര്‍ണാടക ദാവന്‍ഗിരി സ്വദേശിയായ താന്‍ ഷീലയുടെ ബന്ധുവാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. ഷീലയെ അറിയില്ല. കാര്യമായി മലയാള സിനിമ കണ്ടിട്ടില്ലെന്നും യതീഷ് ചന്ദ്ര പറയുന്നു