കുമരകം: കാൽനടയായും ലിഫ്റ്റ് ചോദിച്ചും ഇന്ത്യ കാണാനിറങ്ങിയ യുവാവ് ഇന്നലെ കുമരകത്തെത്തി. മധ്യപ്രദേശ് സ്വദേശിയായ രാജ് ചൗഹാനാണ് കുമരകത്തെത്തിയത്. യാത്ര തുടങ്ങിയിട്ട് 100 ദിവസങ്ങളായെന്ന് യുവാവ് അറിയിച്ചു.
ഇത്രയും ദിവസങ്ങൾകൊണ്ട് ഏഴ് സംസ്ഥാനങ്ങൾ പിന്നിട്ടതായി രാജ് ചൗഹാൻ പറഞ്ഞു. ബി-ടെക് കംപ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയെ അറിയാൻ യാത്ര തുടങ്ങിയത്.