ബി​സി​ന​സി​ലും ശ​ക്ത​യാ​യ വ​നി​ത; ലേഡി സൂപ്പർസ്റ്റാർ നയൻതാര

ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് ന​യ​ന്‍​താ​ര. തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​റാ​യി തി​ള​ങ്ങു​ന്ന ന​യ​താ​ര അ​ടു​ത്ത​യി​ടെ ഷാ​രൂ​ഖ് ഖാ​നൊ​പ്പം അ​റ്റ്‌​ലി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ജ​വാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഹി​ന്ദി സി​നി​മ​യി​ലേ​ക്കു​ള്ള ത​ന്‍റെ എ​ന്‍​ട്രി​യും വി​ജ​യ​ക​ര​മാ​ക്കി. എ​ന്നാ​ല്‍ ന​ടി എ​ന്ന നി​ല​യി​ല്‍ മാ​ത്ര​മ​ല്ല ഇ​പ്പോ​ൾ ന​യ​ന്‍​സി​നെ ബ​ഹു​മ​തി​ക​ള്‍ തേ​ടി എ​ത്തു​ന്ന​ത്.

2021ൽ ​ഭ​ർ​ത്താ​വ് വി​ഘ്നേ​ഷ് ശി​വ​നൊ​പ്പം റൗ​ഡി പി​ക്‌​ചേ​ഴ്‌​സ് എ​ന്ന നി​ര്‍​മാ​ണ ക​മ്പ​നി ന​യ​ന്‍​താ​ര ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം അ​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി വൈ​വി​ധ്യ​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രു വ​ലി​യ ബ്രാ​ന്‍റ് ത​ന്നെ ന​യ​ൻ​സ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ച​ർ​മ​സം​ര​ക്ഷ​ണ ബ്രാ​ൻ​ഡ് 9 സ്കി​ൻ, സാ​നി​റ്റ​റി നാ​പ്കി​ൻ ബ്രാ​ൻ​ഡ് ഫെ​മി 9, സൂ​പ്പ​ർ​ഫു​ഡ് ബ്രാ​ൻ​ഡാ​യ ദി ​ഡി​വൈ​ൻ ഫു​ഡ് എ​ന്നി​വ​യാ​ണ് ന​യ​ന്‍​സ് ആ​രം​ഭി​ച്ച പു​തി​യ സം​രം​ഭ​ങ്ങ​ള്‍.

ഇ​തി​നാ​ല്‍ ത​ന്നെ ബി​സി​ന​സ് ടു​ഡേ​യു​ടെ ഡി​സം​ബ​ർ ല​ക്ക​ത്തി​ല്‍ സോ​യ അ​ക്ത​ർ, സം​ഗീ​ത റെ​ഡ്ഡി, മാ​ധ​ബി പു​രി ബു​ച്ച് എ​ന്നി​വ​രോ​ടൊ​പ്പം ന​യ​ൻ​താ​ര​യും ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. ബി​സി​ന​സ് രം​ഗ​ത്തെ ഏ​റ്റ​വും ശ​ക്ത​രാ​യ വ​നി​ത​ക​ള്‍ എ​ന്ന ടൈ​റ്റി​ലാ​ണ് ഇ​തി​ലൂ​ടെ ന​യ​ന്‍​സി​നെ തേ​ടി എ​ത്തി​യ​ത്. ത​ന്‍റെ ഈ ​വി​ജ​യ​ത്തി​ൽ ത​ന്‍റെ ഭ​ർ​ത്താ​വി​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്ന് സ്മ​രി​ച്ച് ന​യ​ന്‍​താ​ര ത​ന്നെ ഈ ​ക​വ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ത​ന്‍റെ സ്വ​പ്ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ച​തി​ന് വി​ഘ്നേ​ഷ് ശി​വ​ന് ന​ന്ദി​യെ​ന്ന് പോ​സ്റ്റി​ല്‍ ന​യ​ന്‍​താ​ര പ​റ​യു​ന്നു.

അ​തേസ​മ​യം ന​യ​ൻ​താ​ര നാ​യി​ക​യാ​യി എ​ത്തി​യ പു​തി​യ ചി​ത്ര​മാ​ണ് അ​ന്ന​പൂ​ര​ണി. ഷെ​ഫാ​യി​ട്ടാ​ണ് ന​യ​ൻ​താ​ര അ​ന്ന​പൂ​ര​ണി​യി​ല്‍ വേ​ഷ​മി​ടു​ന്ന​ത്. ന​യ​ൻ​താ​ര​യു​ടെ അ​ന്ന​പൂ​ര​ണി മി​ക​ച്ച ഒ​രു സി​നി​മ​യാ​ണ് എ​ന്നാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്രേ​ക്ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ന​യ​ൻ​താ​ര​യു​ടെ മി​ക​ച്ച ഒ​രു ക​ഥാ​പാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ലേ​ത് എ​ന്ന് മി​ക്ക പ്രേ​ക്ഷ​ക​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment