മണാലി: ഹിമാചൽപ്രദേശിൽ സിപ്ലൈൻ യാത്രയ്ക്കിടെ വീണ് മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിനിക്ക് ഗുരുതര പരിക്ക്. മണാലിയിലാണ് സംഭവം. തൃഷ ബിജ്വെ(12)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
അവധിക്കാലം ആഘോഷിക്കാനാണ് തൃഷ മണാലിയിൽ എത്തിയത്. സിപ് ലൈൻ യാത്രയ്ക്കിടെ ഇവർ ധരിച്ചിരുന്ന സുരക്ഷാ കവചത്തിന്റെ കയർ പൊട്ടുകയായിരുന്നു. പെൺകുട്ടി താഴേയ്ക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.