ആലെപ്പോ: ഫ്രഞ്ച് സഹോദരന്മാരായ കുട്ടികള്‍ രണ്ട് സിറിയന്‍ തടവുകാരെ ക്രൂരമായി വെടിവച്ചുകൊല്ലുന്ന വീഡിയോ ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) പുറത്തുവിട്ടു. അച്ഛന്റെ പാതയിലൂടെ (ഇന്‍ ദ ഫൂട്ട് സ്റ്റെപ്‌സ് ഓഫ് മൈ ഫാദര്‍) എന്ന പേരിലാണ് ഐഎസ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഫ്രാന്‍സില്‍നിന്ന് ഐഎസില്‍ ചേരാന്‍ സിറിയയിലെത്തിയ പിതാവിന്റെ മക്കളായ അബു മൂസ, അബു ഖ്വഖ എന്നിവരാണ് കുട്ടി ഭീകരരെന്ന് ഐഎസ് വൃത്തങ്ങള്‍ വീഡിയോയിലൂടെ അറിയിച്ചു. ഇവരുടെ പിതാവ് സിറിയയില്‍വച്ച് കൊല്ലപ്പെട്ടിരുന്നു.
സര്‍ക്കാര്‍ അനുകൂല സിറിയക്കാരെയാണ് ബന്ധികളാക്കി വെടിവച്ചു കൊന്നത്. ഇവരെ കൊല്ലുന്നതിനു മുമ്പ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ത് അടക്കമുള്ള ലോക നേതാക്കളുടെ ചിത്രങ്ങിലേക്ക് കുട്ടി ഭീകരര്‍ വെടിയുതിര്‍ക്കുന്നതും വീഡിയോയില്‍ ഉണ്ട്.