അഞ്ജു ബോബി ജോര്‍ജ്ജിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റാന്‍ നീക്കം; മാറ്റുന്നതിന് മുമ്പ് അഞ്ജു സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകളും പുറത്ത്

Anjuതിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ്ജിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റാന്‍ നീക്കം. നിലവിലെ സ്‌പോര്‍ട്‌സ് നയത്തില്‍ ഭേദഗതി വരുത്തിയാണ് മാറ്റാന്‍ നീക്കം. വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ നിയമഭേദഗതി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ജു ബോബി ജോര്‍ജ്ജിനെ അഞ്ചു വര്‍ഷത്തേയ്ക്കാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിയമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റാന്‍ സാധ്യതയുണെ്ടന്ന സൂചനകള്‍ പുറത്തു വന്ന സ്ഥിതിയ്ക്ക് ഈ മാസം 22ന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ യോഗം ചേരാനിരിക്കെയാണ്. അതിനു മുമ്പ് അഞ്ജു സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ പ്രസിഡന്റ് ടി.പി. ദാസനെ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ദാസന്‍ വെള്ളിയാഴ്ച വൈകിട്ട് അടിയന്തരമായി എത്തി കായിക മന്ത്രി ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്ന് അദ്ദേഹം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Related posts