അനാശാസ്യം : സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ പുറത്താക്കി

ktm-peedanamarrestഅമ്പലപ്പുഴ: അനാശാസ്യത്തിനു യുവതികള്‍ക്കൊപ്പം പിടിയിലായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി.  സിപിഎം അമ്പനാകുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മാരാരിക്കുളം ഏരിയാ കമ്മിറ്റിയംഗവുമായ നേതാജി സ്വദേശി നിഷാന്തിനെയാണ് കഴിഞ്ഞദിവസം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗം പുറത്താക്കിയത്.ഇയാളോടൊപ്പം പിടികൂടിയവരെല്ലാം ഇപ്പോള്‍ റിമാന്‍ഡിലാണ്.

കഴിഞ്ഞദിവസം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തുള്ള ലോഡ്ജില്‍നിന്നാണ് നിഷാന്തിനെയും തുമ്പോളി സ്വദേശി ബിജു, പല്ലന സ്വദേശി ഇബ്രാഹിംകുട്ടി, പുന്നപ്ര സ്വദേശി സെബാസ്റ്റ്യന്‍, ആര്യാട് സ്വദേശിനി കുഞ്ഞുമോള്‍, പുന്നപ്ര സ്വദേശിനികളായ ഉഷ, ജോയമ്മ, ആലപ്പുഴ സ്വദേശിനി രതി എന്നിവരെ അമ്പലപ്പുഴ പോലീസ് പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.ഇതിനിടെ അനാശാസ്യം നടന്ന ലോഡ്ജിന്റെ ഉടമയെ പോലീസ് അറസ്റ്റുചെയ്യാതിരുന്നത് വിവാദമായിട്ടുണ്ട്.  സമാനമായ മറ്റൊരു കേസില്‍ പ്രതിയായിരുന്നു ലോഡ്ജ് ഉടമ. എന്നാല്‍ ഈ കേസില്‍ ലോഡ്ജ് ഉടമയെ ചോദ്യം ചെയ്യാന്‍പോലും പോലീസ് തയാറാകാതിരുന്നത് വിവാദമായിരിക്കുകയാണ്.

Related posts