അന്യസംസ്ഥാന തൊഴിലാളികളെ നിയമ പരിരക്ഷയില്‍ കൊണ്ടുവരും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

tcr-ministerതൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളികളെ നിയമത്തിന്റെ പരിരക്ഷയില്‍ കൊണ്ടുവരുമെന്ന്  തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൃശൂര്‍ ടൗണ്‍ഹാളില്‍ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ക്ഷേമപെന്‍ഷനുകളും മിനിമം ആയിരം രൂപയാക്കാന്‍ ആദ്യക്യാബിനറ്റില്‍ തീരുമാനിച്ചിട്ടുണ്ട്. വര്‍ധനവരുത്തിയതടക്കമുള്ള കുടിശിക അര്‍ഹതപ്പെട്ടവരുടെ വീടുകളിലെത്തിക്കും.

ക്ഷേമപെന്‍ഷനുകള്‍ എല്ലാ വര്‍ഷവും പരിഷ്കരിക്കണമെന്നാണ് സര്‍ക്കാരിന്റെ നയം. സിവില്‍ സപ്ലൈസ് വിതരണം ചെയ്യുന്ന 13 ഇനങ്ങള്‍ക്കും വില വര്‍ധിപ്പിക്കരുതെന്ന് ഗവ.നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിലനിയന്ത്രണത്തിന് മാറ്റിവെക്കുന്ന ഫണ്ട് മുന്‍ സര്‍ക്കാരിനേക്കാള്‍ ഇരട്ടിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ടി.പി.ഉണ്ണിക്കുട്ടി അധ്യക്ഷത വഹിച്ചു.

Related posts