അമ്പതു മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ വില്ക്കുന്നവര്‍ക്കെതിരേ നടപടി

KLM-PLASTICകോയമ്പത്തൂര്‍: നഗരത്തില്‍ അമ്പതു മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ വില്ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരേ കര്‍ശനനടപടിയെടുക്കുമെന്ന് കോര്‍പറേഷന്‍ കമ്മീഷണര്‍ വിജയ കാര്‍ത്തികേയന്‍ ഉത്തരവിട്ടു. യൂസ് ആന്‍ഡ് ത്രോ പ്ലാസ്റ്റിക് ഗ്ലാസുകള്‍, കവറുകള്‍ എന്നിവ മണ്ണിനെ മലിനമാക്കുന്നു.  ഹോട്ടലുകളിലും മറ്റും പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണം പൊതിയുന്നത് ഭക്ഷണത്തെ വിഷമയമാക്കുന്നു.

സ്വച്്ഛ്ഭാരത്് പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ഇല്ലാതാക്കാന്‍ എടുത്തിട്ടുള്ള നടപടികളെക്കുറിച്ച് അറിയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള കമ്മീഷന്‍ ജനുവരിയില്‍ കോയമ്പത്തൂര്‍ സന്ദര്‍ശിക്കും. ഇതില്‍ റാങ്ക് നേടുന്നതിനായി ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി സുന്ദരാപുരത്തെ ഒരു കടയില്‍നിന്നും 450 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി. അതിനാല്‍ 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കും വില്ക്കുന്നവര്‍ക്കുമെതിരേ കടുത്ത നടപടിയെടുക്കും.

Related posts