അവള്‍ വരുന്നു… വിലക്കു ലംഘിച്ച്! നാല്‍പത്തിയൊന്ന് നാള്‍ വ്രതമെടുത്ത് താന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി

Sabarimalaമുംബൈ:  നാല്‍പത്തിയൊന്ന് നാള്‍ വ്രതമെടുത്ത് താന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. കേരളത്തിലെ സ്ത്രീ സംഘടനകളുടെ സഹായത്തോടെ ശബരിമലയി ല്‍ പ്രവേശിപ്പിക്കാന്‍ സമരം നടത്തുമെന്നും വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇടപെടണമെന്നും തൃപ്തി ദേശായി ചാനലുകള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്ത്രീകളുടെ ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് ഉരുണ്ട് കളിക്കുകയാണെന്നും തൃപ്തി ദേശായി പറഞ്ഞു.

ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡുമായി അടുത്തമാസം ചര്‍ച്ച ചെയ്യും. ശബരിമലയി ല്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് ലിംഗവിവേചനവും, നിയമവിരുദ്ധമാണ്. സ്ത്രീ ശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമാണെന്ന വാദത്തോട് യോജിക്കുന്നില്ലെന്നും തൃപ്തി ദേശായി പറഞ്ഞു. അതേസമയം തൃപ്തിക്കു പിന്തുണയുമായി അന്വേഷി പ്രസിഡന്റ് കെ. അജിത രംഗത്തു വന്നിട്ടുണ്ട്.

Related posts