ആ വേദന അവരും അറിയണം! പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് ലിംഗഛേദം പോലുള്ള കടുത്ത ശിക്ഷകളാണ് നല്‍കണമെന്ന് നടി മീരാ ജാസ്മിന്‍

meeraകൊച്ചി: പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് ലിംഗഛേദം പോലുള്ള കടുത്ത ശിക്ഷകളാണ് നല്‍കേണ്ടതെന്ന് നടി മീരാ ജാസ്മിന്‍. തന്റെ പുതിയ ചിത്രമായ പത്ത് കല്‍പ്പനകളുടെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മീര വികാരപരമായി പ്രതികരിച്ചത്. ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ഇര അനുഭവിക്കുന്ന വേദന അറിയിക്കുന്ന തരത്തില്‍ വേണം പ്രതികള്‍ക്ക് ശിക്ഷ വിധിക്കാന്‍. ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ലിംഗഛേദം പോലുള്ള കടുത്ത ശിക്ഷകളാണ് നല്‍കേണ്ടത്. ആ വേദന അറിഞ്ഞാല്‍ പിന്നെ ഒരാളും പെണ്ണിനെ ഉപദ്രവിക്കില്ലെന്നും മീര പറയുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും പങ്കെടുത്തു. ജിഷാ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനു വധശിക്ഷ നല്‍കണമെന്ന് രാജേശ്വരി ആവശ്യപ്പെട്ടു. പ്രതിയെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Related posts