സ്കൂളില്‍ രാവിലെ അസംബ്ലി നടക്കുന്ന സമയം. പെട്ടെന്ന് വരിവരിയായി നില്ക്കുന്ന കുട്ടികളുടെ പുറകില്‍നിന്ന് എന്തൊക്കെയോ ശബ്ദം. അധ്യാപകരും കുട്ടികളും ശബ്ദം കേട്ട ഭാഗത്തേക്ക് പാഞ്ഞെത്തിയപ്പോള്‍ കണ്ടതോ, കായികധ്യാപകനും കെമിസ്ട്രി ടീച്ചറും തമ്മില്‍ പൂരം തല്ല്. പിടിച്ചുമാറ്റാനെത്തിയ പിള്ളേര്‍ക്കിട്ടും പൊട്ടിച്ചു നമ്മുടെ കായികാധ്യാപകന്. ഒടുവില്‍ സെക്യൂരിറ്റിക്കാര്‍ എത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. റൊമാനിയയില്‍ നടന്ന സ്കൂളിലെ അടിപിടി ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പറ പറക്കുകയാണ്. ഫ്ളോറിന് അലിന് ലീ എന്ന 25കാരന് സാറിന്റെ അടി കിട്ടിയത് 30 വയസുള്ള ടീച്ചര്‍ക്കാണ്. (പേര് തല്ക്കാലം പറയുന്നില്ല)
ഇതിലെന്താണ് ഇത്രമാത്രം സസ്പെന്‍സ് ഉള്ളതെന്നല്ലേ ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നത്. കഥയില്‍ ട്വിസ്റ്റ് ഇനിയാണ്. സഹപ്രവര്‍ത്തകര്‍ തല്ലുകൊണ്ട് അവശയായ ടീച്ചറെയുംകൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. ടീച്ചറെക്കൊണ്ട് പരാതി നല്‍കിക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചപ്പോഴാണ് കഥകള്‍ പലതും പുറത്തുവരുന്നത്. ഇരുവരും കടുത്ത പ്രണയത്തിലായിരുന്നത്രേ. അടുത്തകാലത്തായി ടീച്ചര്‍ കായികാധ്യാപകനെ അത്ര മൈന്‍ഡ് ചെയ്യുന്നില്ല. കാരണം, മറ്റൊന്നുമല്ല, മറ്റൊരു സാര്‍ ഹൃദയത്തില്‍ ചേക്കേറിക്കഴിഞ്ഞിരുന്നു. പഴയ കമ്പനിക്കാരനല്ലേ കേസൊന്നും കൊടുക്കേണ്ട, ആള് പാവമാണെന്നായിരുന്നു ടീച്ചറുടെ നിലപാട്.
തല്ലു കൊടുത്ത കെമിസ്ട്രി സാര്‍ ഇക്കാര്യമറിഞ്ഞു. പ്രണയകാലത്തെ പല രഹസ്യങ്ങളും തന്റെ കൈയ്യിലുണ്ടെന്നും അത് പുറത്താകുമോയെന്ന പേടികൊണ്ടാണ് ടീച്ചറുടെ സിമ്പതിയെന്നുമാണ് ഇയാള്‍ പറഞ്ഞുനടക്കുന്നത്. സ്കൂളിലെ പിള്ളേരാകട്ടെ പറയാന്‍ നല്ലൊരു ഹോട്ട് വിഷയം കിട്ടിയ സന്തോഷത്തിലും.