ആയുസ് വര്‍ധിക്കുമ്പോഴും ആരോഗ്യം ക്ഷയിക്കുന്ന അവസ്ഥ: മന്ത്രി

sunilkumarഏങ്ങണ്ടിയൂര്‍: സ്കൂള്‍ വാഹനങ്ങള്‍ മാത്രമല്ല ഭൂരിപക്ഷം സ്കൂള്‍ വിദ്യാര്‍ഥികളും ആരോഗ്യ കാര്യത്തില്‍ അണ്‍ഫിറ്റാണെന്നു കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍.അഞ്ചുവര്‍ഷംമുമ്പു കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ നടത്തിയ ആരോഗ്യപഠനത്തില്‍ 89 ശതമാനത്തോളം കുട്ടികള്‍ പൂര്‍ണ ആരോഗ്യമുള്ളവരല്ല എന്നു കണെ്ടത്തിയത് ആരോഗ്യ കേരളത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ആയുസ് വര്‍ധിക്കുന്നുണെ്ടങ്കിലും ആരോഗ്യം ക്ഷയിക്കുന്ന അവസ്ഥയാണ് ഇന്നു സമൂഹത്തില്‍. പരിസ്ഥിതി പരമാവധി മലിനപ്പെടുത്തുന്ന സാഹചര്യം നാം ഇനിയും തുടര്‍ന്നാല്‍ വാട്ടര്‍ ബോട്ടില്‍ പോലെ ഓക്‌സിജന്‍ സിലിണ്ടറുകളും കൈയില്‍ കരുതേണ്ട കാലം വിദൂരമല്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഏങ്ങണ്ടിയൂര്‍ എം.ഐ. മിഷന്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച പരിസ്ഥിതി സൗഹാര്‍ദ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. അശോകന്‍ അധ്യക്ഷനായി. ആശുപത്രിയങ്കണത്തില്‍ മന്ത്രി “ആപ്പൂസ്’ ഇനത്തിലുള്ള മാവിന്‍തൈ നട്ടു. ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോര്‍ജ് മാത്തച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ “ലൗദാത്തോ സി’ ചാക്രികലേഖനത്തെ കുറിച്ച് മദര്‍ ഡോ. റോസ് അനിത ക്ലാസെടുത്തു.

ശരീരത്തിലെ രക്തത്തിന്റെ മേന്മ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രിയിലെ എല്ലാ രോഗി കള്‍ക്കും കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ജെ. ഒനില്‍ മുരിങ്ങ- കറിവേപ്പില തൈകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ പ്ലാവ് ജയനെ ആദരിച്ചു. ഡയറക്ടര്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, ഡോ. വര്‍ഗീസ് പഞ്ഞിക്കാരന്‍, സിസ്റ്റര്‍ ചെറുപുഷ്പം എന്നിവര്‍ പ്രസംഗിച്ചു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Related posts