ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍; പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

knr-uparodhamകൂത്തുപറമ്പ്: ആര്‍എസ്എസ് പ്രാദേശിക നേതാവിനെ പോലീസ് അകാരണമായി അറസ്റ്റ്‌ചെയ്തുവെന്ന് ആരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചെറുവാഞ്ചേരി ടൗണില്‍ റോഡ് ഉപരോധിച്ചു. ഇന്നു രാവിലെ 9.30 മുതലാണ് വായ മൂടികെട്ടി റോഡ് ഉപരോധിച്ചത്. ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് കാര്യവാഹ് ഷിബിനിനെ കണ്ണവം പോലീസ് ഇന്നു പുലര്‍ച്ചെ അറസ്റ്റ്‌ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

അര്‍ധരാത്രിയില്‍ പോലും പോലീസ് വീടുകളില്‍ കയറി നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎം-പോലീസ് ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും ആര്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു. ആര്‍.വി. ശശിധരന്‍, പി. സുധീര്‍, പി.വി. വത്സന്‍, കെ.കെ. വിനോദ് കുമാര്‍ എന്നിവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്കി. ഉപരോധസമരമറിഞ്ഞ് സ്ഥലത്തെത്തിയ കൂത്തുപറമ്പ് സിഐ കെ. പ്രേംസദന്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയെ തുടര്‍ന്ന് 10.30ഓടെ സമരക്കാര്‍ പിരിഞ്ഞുപോയി.

Related posts