എല്ലാവരോടും ഫ്രണ്ട്ലിയാണ്. പക്ഷേ, ജോലിയുടെ കാര്യത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയാൽ വഴക്കു പറയും. ഒരു വിഭാഗത്തിനോടു മാത്രം ഞാൻ പൊതുവെ വഴക്ക് ഉണ്ടാക്കാറില്ല, അത് അഭിനേതാക്കളോടു മാത്രമാണെന്ന് ജീത്തു ജോസഫ്.
എന്നാലും ചില കേസുകളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്. അതിപ്പോൾ സീനിയർ നടന്മാർ ആയാൽ പോലും. അത് ചെയ്തതു ശരിയായില്ലെന്നു ഞാൻ മുഖത്തുനോക്കി പറയുകയും ചെയ്തിട്ടുണ്ട്. ഒരു സിനിമയിൽ ഒരു നടൻ രാവിലെ വരുമെന്ന് പറഞ്ഞിട്ട് ഞങ്ങൾ കാത്തിരുന്നു, നോക്കുമ്പോൾ പുള്ളി വേറെയൊരു സിനിമയുടെ പോഷൻസ് തീർക്കുകയായിരുന്നു.
ഞങ്ങളോടു പറയാതെ പോയി. ഉച്ചകഴിഞ്ഞിട്ട് എത്തുമെന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. ഞാൻ പറഞ്ഞു ഭയങ്കര മോശമായിപ്പോയി, താങ്കളിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞു. പുള്ളി പിന്നെ കൊറേ സോറിയൊക്കെ പറഞ്ഞു, ഞാൻ പറഞ്ഞു നിങ്ങൾ അത് കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. പറയാനുള്ളതു ഞാൻ പറയും എന്ന് ജീത്തു ജോസഫ് പറഞ്ഞു.

