കൂത്തുപറമ്പ്: ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്പിച്ചെന്ന കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. പാതിരിയാട്ടെ ആര്‍എസ്എസ് പ്രവര്ത്തകന് നവജിത്തിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ സുനില്‍ കുമാര്‍ (45), അനൂപ് (30) എന്നിവരെയാണ് മട്ടന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ടു കോടതി റിമാന്‍ഡ് ചെയ്തത്.
ഇന്നലെ രാവിലെയായിരുന്നു ചോദ്യം ചെയ്യണന്നൊവശ്യപ്പെട്ട് ഇരുവരേയും പോലീസ് കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് വരുത്തിയത്.തുടര്‍ന്ന് ഇവരെ സ്റ്റേഷനില്‍ വച്ച് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഇന്നലെ രാത്രി സിപിഎം പ്രവര്‍ത്തകരും നേതാക്കളും സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് തലശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ സാന്നിധ്യത്തില്‍ നേതാക്കള്‍ ചര്‍ച്ച നടത്തുകയും അറസ്റ്റിലായവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന പോലീസിന്റെ ഉറപ്പിന്മേല് കുത്തിയിരിപ്പു സമരം അവസാനിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് രാത്രി 10 ഓടെയാണ് ഇരുവരെയും പോലീസ് കൂത്തുപറമ്പ് കോടതിയുടെ ചാര്‍ജ് വഹിക്കുന്ന മട്ടന്നൂര്‍ മജിസ്ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയത്.