ദീപിക പദുക്കോണ്‍ ഒരു ബബഌ ആര്‍ട്ടിസ്റ്റാണ്. ഒപ്പം അഭിനയിക്കുന്നവരുമായി എളുപ്പത്തില്‍ ചങ്ങാത്തത്തിലാകുന്ന ദീപികയുടെ സ്വഭാവം ഏറെ അംഗീകരിക്കപ്പെട്ട ഒന്നാണ്. അതിന് ഹോളിവുഡില്‍ വരെ അംഗീകാരം ലഭിച്ചുകഴിഞ്ഞു.
കഴിഞ്ഞ ദിവസം ദീപിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇതിനുദാഹരണം. തന്റെ പ്രഥമ ഹോളിവുഡ് ചിത്രത്തിലെ നായകന് വിന് ഡീസലുമായി നില്ക്കുന്ന കിടിലന്‍ ചിത്രമാണ് ദീപിക പോസ്റ്റിട്ടത്. ഡീസലിന് ഒരു സുന്ദരന്‍ വിളിപ്പേരും ദീപിക നല്‍കിയിട്ടുണ്ട് എന്റെ ടെഡി ബെയര്‍. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇതാണ് ദീപികയുടെ ടെഡിബെയര്‍
