ഇ​ൻ‌​ഡ​സ്ട്രി​യി​ൽനി​ന്ന് പു​റ​ത്ത് പോ​വ​ണം; അതിന് ആദ്യംചെയ്തത്​ സി​നി​മ​യി​ലെ സൗ​ഹൃ​ദം ഉ​പേ​ക്ഷി​ച്ചെന്ന് മധുബാല

 

സി​നി​മാ രം​ഗ​ത്തുനി​ന്ന് പി​ൻ​മാ​റി​യശേ​ഷം ഞാ​ൻ ‌ സി​നി​മാലോ​ക​ത്തെ സൗ​ഹൃ​ദം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. 10-12 വ​ർ​ഷ​ത്തോ​ളം അ​വ​രു​മാ​യി എ​ന്‍റെ ബ​ന്ധം നി​ല​ച്ചു.

കാ​ര​ണം സി​നി​മാരം​ഗം വി​ടാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ൻ​ഡ​സ്ട്രി​യി​ലു​ള്ള​വ​രു​മാ​യി കോ​ൺ​ടാ​ക്ട് വേ​ണ്ടെ​ന്ന് ഞാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല.

ആ ​തീ​രു​മാ​ന​ത്തി​ൽ ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്നി​ല്ല. എ​നി​ക്ക് മ​തി​യാ​യി, ഇ​ൻ‌​ഡ​സ്ട്രി​യി​ൽനി​ന്ന് പു​റ​ത്ത് പോ​വ​ണം എ​ന്ന ചി​ന്ത​യാ​യി​രു​ന്നു അ​ത്. അ​ങ്ങ​നെ​യാ​ണ് സി​നി​മാ രം​ഗം വി​ടു​ന്ന​ത്.

പ​ക്ഷെ ഇ​ന്ന് എ​ല്ലാ​വ​രി​ലേ​ക്കും തി​രി​ച്ചു വ​ന്നു. ര​വീ​ണ​യോ​ടും ശി​ൽ​പ്പ​യോ​ടു​മൊ​പ്പം പാ​ർ​ട്ടി ചെ​യ്തു. പ​ല പ​രി​പാ​ടി​ക​ളി​ലും ഞ​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്നു. ഞ​ങ്ങ​ളെ​ല്ലാ​വ​രും വ​ള​ർ​ന്നു.

വി​വാ​ഹം ചെ​യ്ത് മ​ക്ക​ളു​മാ​യി. ഒ​പ്പം അ​ഭി​ന​യി​ച്ച ഹീ​റോ​ക​ളു​മാ​യി ഇ​പ്പോ​ൾ സൗ​ഹൃ​ദ​മി​ല്ല. വി​വാ​ഹ​ശേ​ഷം വ്യ​ക്തിജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ളി​ലേ​ക്ക് നീ​ങ്ങി. എ​ന്നാ​ൽ അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് താ​നൊ​രു വീ​ട്ട​മ്മ മാ​ത്ര​മാ​യി ക​ഴി​യാ​നാ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് സ്വ​യം മ​ന​സി​ലാ​ക്കി. -മ​ധു​ബാ​ല

Related posts

Leave a Comment