കൊല്ലം: ഇരവിപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ടിടങ്ങളിലായി യുവതികളുടെ മാല ബൈക്കിലെത്തിയ മോഷ്ടാക്കള്‍ പൊട്ടിച്ചു കടന്നു. പഴയാറ്റിന്‍കുഴി പണിക്കര്‍ കുളത്തിനു സമീപം ടെലിഫോണ്‍ എക്സ്ചേഞ്ച് റോഡില്‍ വച്ച് മണക്കാട് വടക്കടത്ത് പടിഞ്ഞാറ്റതില്‍ സുജിത്തിന്റെ ഭാര്യ ശരണ്യയുടെ മൂന്നു പവന് മാല ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചു കടന്നു. ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് സംഭവം.
പിടിവലിക്കിടെ മാലയുടെ ഒരുഭാഗം ശരണ്യയ്ക്ക് തിരികെ കിട്ടി. മാലപൊട്ടിക്കുന്നതിനിടെ കഴുത്തില്‍ മുറിവേറ്റ ശരണ്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ സ്കൂളിലെ സി.സി.കാമറയില്‍ മോഷ്ടാവിന്റെ ചിത്രം ലഭിച്ചിട്ടുള്ളതായി ഇരവിപുരം പോലീസ് പറഞ്ഞു.മാടന്നട അക്കരവിള ക്ഷേത്രത്തിനു സമീപത്തും ഇന്നലെ വഴിയാത്രക്കാരിയായ യുവതിയുടെ മാല ബൈക്കിലെത്തിയാള്‍ പൊട്ടിച്ചെടുത്തിരുന്നു. രണ്ട് സംഭവങ്ങളിലും ഇരവിപുരം പോലീസ് കേസെടുത്തു.