ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ വിവാഹിതനാകുന്നു. ബാസ്കറ്റ് ബോള്‍ താരം പ്രതിമ സിംഗാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങ് ഞായറാഴ്ച ഡല്‍ഹിയില്‍ നടന്നു. അതേസമയം, വിവാഹ ചടങ്ങുകള്‍ എന്നാണെന്നുള്ള കാര്യം പുറത്തുവിട്ടിട്ടില്ല. നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഫാസ്റ്റ് ബൗളറായ ഇഷാന്ത് ശര്‍മ ഇപ്പോള്‍ സിംബാബ്‌വെയ്‌ക്കെതിരേ നടക്കുന്ന ഇന്ത്യന്‍ ടീമില്‍ കളിക്കുന്നില്ല.—
ഇഷാന്ത് ശര്‍മ വിവാഹിതനാകുന്നു; ബാസ്കറ്റ് ബോള്‍ താരം പ്രതിമ സിംഗാണ് വധു; നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
