തന്റെ നായകനായി അഭിനയിക്കാന്‍ സൂപ്പര്‍താരം സല്മാന് ഖാനു താല്പര്യക്കുറവുണ്ടായിരുന്നതായി ബോളിവുഡ് സുന്ദരി സോനം കപൂറിന്റെ വെളിപ്പെടുത്തല്‍. സോനം നായികയായ പ്രേം രത്തന്‍ ദന് പായോ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ സല്മാന്ഖാന് ആദ്യം വിമുഖത കാട്ടിയെന്നാണ് സോനം പറയുന്നത്. സോനത്തിന്റെ പിതാവും ബോളിവുഡ് നടനുമായ അനില്‍ കപൂറിന്റെ അടുത്ത സുഹൃത്താണ് സല്മാന് ഖാന്.
അനില്‍ കപൂര്‍ എന്റെ വളരെയടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ മകളെ സിനിമയിലാണെങ്കിലും ഞാനെങ്ങനെ പ്രണയിച്ച് അഭിനയിക്കും. എനിക്ക് അതിനു സാധിക്കില്ലായെന്നു സല്മാന് ചിത്രത്തിന്റെ തുടക്കത്തില്‍ അഭിപ്രായപ്പെട്ടതായിട്ട് സോനം അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അനില്‍ കപൂറിന്റെ മകളായതുകൊണ്ട് തനിക്കു സിനിമയില്‍ ധാരാളം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും സോനം പറഞ്ഞു. സൂരജ് ആര് ഭാട്യ സംവിധാനം ചെയ്ത ചിത്രം 2015 നവംബറിലാണ് പ്രദര്‍ശനത്തിനെത്തിയത്. 125 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം ബോക്സോഫീസില്‍ വന്‍ വിജയം നേടുകയും ചെയ്തിരുന്നു.