ചാലക്കുടി: എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനെട്ടു പേരില്‍നിന്നു 3,95,000 രൂപ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മേത്തല വയമ്പനാട് സുജിത്തി(21)നെയാണ് അഡീഷണല്‍ എസ്ഐമാരായ കെ. എസ്. ഷംസീര്‍, ഇതിഹാ സ് താഹ, എഎസ്ഐ ഷാജു എടത്താടന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ യുവാക്കളെയാണ് ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ വഞ്ചിച്ചത്.
പണം വാങ്ങിയശേഷം യുവാക്കളോടു യൂണിഫോം ധരിച്ചു നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്താനാവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു 18 യുവാക്കള്‍ യൂണിഫോം ധരിച്ചു നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തി. എന്നാല്‍ സുജിത്തിനെ അവിടെ കണ്ടെത്താനായില്ല. ഏറെനേരം കാത്തുനിന്നശേഷം എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥരോടു തങ്ങള്‍ ജോലിക്കെത്തിയതാണെന്ന് അറിയിച്ചപ്പോഴാണു തട്ടിപ്പാണെന്നു മനസിലായത്. പോലീസില്‍ പരാതി നല്കിയ തിനെതുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.