കഞ്ചാവ് വില്പനക്കാരന്‍ ഗുണ്ടാനിയമ പ്രകാരം അറസ്റ്റില്‍

tvm-arrestതിരുവനന്തപുരം: നഗരത്തിലെ കഞ്ചാവിന്റെ മൊത്ത വല്‍പ്പനക്കാരന്‍ പിടിയില്‍. പേരൂര്‍ക്കട അടുപ്പുകൂട്ടാന്‍പാറ പുതുവല്‍ പുത്തന്‍ വീട്ടില്‍ കൃഷ്ണന്‍ നാടാരുടെ മകന്‍ രാമസ്വാമിയെ തിരുവനന്തപുരം സിറ്റി പോലീസ് ഗുണ്ടാ നിയമപ്രകാരമാണ് പിടികൂടിയത്.  ഇതു നാലാം തവണയാണ് ഇയാളെ ഗുണ്ടാ നിയമപ്രകാരം ജയിലില്‍ അടയ്ക്കുന്നുത്. നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണ് രാമസ്വാമി. ഇയാളുടെ മകന്‍ ശ്രീജിത്ത് (ഉണ്ണി) ഇപ്പോള്‍ കരുതന്‍ തടങ്കലിലാണ.് രാമസ്വാമി കരുതല്‍ തടങ്കല്‍ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഗുണ്ടാ നിയമം പ്രയോഗിക്കുവാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

തുടര്‍ന്ന് കളക്ടര്‍ പുറപ്പെടുവിച്ച് കരുതല്‍ തടങ്കല്‍ ഉത്തരവ് ഇന്നലെ രാവിലെ ഡിസിപി ശിവ വിക്രം, കന്റോണ്‍മെന്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സെയ്ഫുദീന്‍, പേരൂര്‍ക്കട സിഐ പങ്കജാക്ഷന്‍, പേരൂര്‍ക്കട എസ്‌ഐ കെ. പ്രേംകുമാര്‍, അഡീഷണല്‍ എസ്‌ഐ ബി. ബാബു, സിപിഒമാരായ സന്തോഷ്, പ്രദീപ് എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘം ഇയാളെ ഒളിസങ്കേതത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിലേക്കായി ഇയാളെ തിരുവനന്തപരും സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. അടുത്തിടെ കഞ്ചാവ് കച്ചവടത്തെ തുടര്‍ന്നു നഗരപരിധിയില്‍ നിന്ന് പിടികൂടിയ എല്ലാ ക്രിമിനലുകള്‍ക്കും എതിരെ ഗുണ്ടാ നിയമം പ്രയോഗിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഡിസിപി ശിവ വിക്രം അറിയിച്ചു.

Related posts