കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ മൂന്നാംമുറയുടെ കേന്ദ്രമാക്കി മാറ്റുന്നു: എം.വി. ജയരാജന്‍

KNR-MVJAYARAJANകണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ മൂന്നാംമുറയുടെ കേന്ദ്രമാക്കി മാറ്റുന്നതിനായി യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശത്തിനു ജയില്‍ സൂപ്രണ്ട് കൂട്ടുനില്‍ക്കുകയാണെന്നു സിപിഎം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ പി. ജയരാജന് അഭിവാദ്യമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളജില്‍ തന്നെ ജയരാജനെ ചോദ്യംചെയ്യാമെന്നിരിക്കെ ജയില്‍ സൂപ്രണ്ട് കോഴിക്കോട് മെഡിക്കല്‍ ബോര്‍ഡിന് മെയില്‍ സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്ത് സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയതെന്നും കോണ്‍ഗ്രസ്-ബിജെപി രാഷ്ട്രീയ ഗൂഢാലോചന സിബിഐയും ജയിലധികൃതരും ഒരുമിച്ച് നടപ്പാക്കുകയാണെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

Related posts