കരിമണല്‍ ഖനന കേസില്‍ കക്ഷിചേരും; മത്സ്യതൊഴിലാളികളുടെ ജീവല്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കിയാത്മക ഇടപെടല്‍ നടത്തണമെന്ന് ടി.എന്‍. പ്രതാപന്‍

alp-tnprathapanഅമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ കരിമണല്‍ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ മത്സ്യതൊഴിലാളി കോണ്‍ഗ്രസും കക്ഷി ചേരുമെന്ന് ടി.എന്‍. പ്രതാപന്‍ പറഞ്ഞു. ഇതിനായി ജില്ലാ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയതായും ഇന്നലെ തോട്ടപ്പള്ളി തുറമുഖം സന്ദര്‍ശിച്ചശേഷം ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തോട്ടപ്പള്ളിയില്‍ കോടതിവിധി നടപ്പാക്കാന്‍ എത്തിയ പോലീസും ജനകീയ സമിതിയും തമ്മിലുണ്ടായ ചെറുത്തു നില്‍പ്പില്‍ ജനപ്രതിനിധികള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കുമെതിരേ പോലീസ് എടുത്ത കേസ് പിന്‍വലിക്കണം. ഹാര്‍ബര്‍ വികസനവും മണലെടുപ്പും തമ്മില്‍ ബന്ധിപ്പിക്കരുത്. മത്സ്യതൊഴിലാളികളുടെ ജീവല്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കിയാത്മക ഇടപെടല്‍ നടത്തണം.

തീരമേഖലയില്‍ കരിമണല്‍ ഖനനം നടത്താന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമീദ്, ജില്ലാ പഞ്ചായത്തംഗം എ.ആര്‍. കണ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ യു.എം. കബീര്‍, രാജേശ്വരി കൃഷ്ണന്‍, എ.കെ. ബേബി, എം.വി. രഘു, ആര്‍. സജിമോന്‍, എന്‍. ഷിനോയി, തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. പുറക്കാട്, വണ്ടാനം ശിശുവിഹാര്‍ എന്നീ ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിച്ചു.

Related posts