തിരുവനന്തപുരം: ശബരിമല ഭണ്ഡാരത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിച്ച ദേവസ്വം ജീവനക്കാരന്‍ പിടിയില്‍. ശബരിമല ഭണ്ഡാരത്തില്‍ നിന്നും 45000 രൂപ വിലവരുന്ന 16 ഗ്രാമിന്റെ 3 സ്വര്‍ണ നാണയങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച ദേവസ്വം ബോര്‍ഡ് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷനര്‍ ഓഫീസിലെ സ്മിത് ടി ബാബു (50) ദേവസ്വം വിജിലന്‍സ് എസ് ഐ ആര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്നലെ ഭണ്ഡാര ഡ്യൂട്ടി കഴിഞ്ഞു പുറത്തിറങ്ങിയ ബാബുവിന്റെ ഇടതു കൈയ്യില്‍ ഒളിപ്പിച്ചു പുറത്തു കടത്താന്‍ ശ്രമിക്കവേ ആണ് ദേഹ പരിശോധനക്കിടെ കണ്ടത്. തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ ബലം പ്രയോഗിച്ചാണ് വിജിലന്‍സ് എസ് ഐ പ്രശാന്ത്. സി പി ഒ മാരായ എ. പി വിനോദ്. വി എസ് വിനു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. പ്രതിയെ സന്നിധാനം പൊലിസിനു കൈമാറി.