മീ ടു കാംപെയ്‌നില്‍ അടുത്തതായി കുടുങ്ങുക മലയാളത്തിലെ പ്രമുഖ കോമഡി നടന്‍? കുറച്ചു വര്‍ഷം മുമ്പ് നടന്ന സംഭവങ്ങളില്‍ വെളിപ്പെടുത്തലിന് സാധ്യത, മലയാള സിനിമയില്‍ ചങ്കിടിപ്പിന്റെ നാളുകള്‍

ഹോളിവുഡ് വഴി ബോളിവുഡും ടോളിവുഡും കടന്ന് മലയാള സിനിമയിലുമെത്തിയ മീടു കാംപെയ്‌നില്‍ താരങ്ങള്‍ക്കും സിനിമപ്രവര്‍ത്തകര്‍ക്കും ചങ്കിടിപ്പ്. കഴിഞ്ഞദിവസം നടന്‍ മുകേഷിനെതിരേ ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് ആരോപണം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെ കൂടുതല്‍ താരങ്ങള്‍ക്കെതിരേ വെളിപ്പെടുത്തല്‍ ഉയരുമെന്നാണ് സൂചന.

മലയാളത്തിലെ ഒരു പ്രമുഖ കോമഡി നടനെതിരേ തുറന്നുപറച്ചിലുമായി യുവതി രംഗത്തെത്തുമെന്ന സൂചനകള്‍ സിനിമലോകത്ത് ശക്തമാണ്. കോമഡി റോളുകളിലൂടെ സിനിമയില്‍ വളര്‍ന്ന ഇയാള്‍ക്കെതിരേ പല സന്ദര്‍ഭങ്ങളിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നെല്ലാം നിയമപരമായി കേസ് നീങ്ങാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

മലയാളത്തിലെ ഒരു യുവനടനെ അഭിമുഖം നടത്താന്‍ ഒരു യുവമാധ്യമപ്രവര്‍ത്തക അടുത്തിടെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഈ യുവനടന്‍ മാധ്യമപ്രവര്‍ത്തകയെ രാത്രികളില്‍ വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങി. ഒടുവില്‍ മാധ്യമപ്രവര്‍ത്തകയുടെ ഭര്‍ത്താവ് നടനെ ഫോണില്‍ വിളിച്ച് കൈകാര്യം ചെയ്തതോടെയാണ് ശല്യം അടങ്ങിയത്. എന്തായാലും സിനിമ മേഖലയിലുള്ള പൊയ്മുഖങ്ങള്‍ എല്ലാം ഇപ്പോള്‍ ഭയത്തിലാണ്.

Related posts