ശാസ്താംകോട്ട: കശുവണ്ടി വികസന കോര്പ്പറേഷന്ഫാക്ടറികളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍നല്‍കിയ 628 കോടിരൂപയില്‍ 428 കോടിരൂപയും നല്‍കിയത് കാലാകാലങ്ങളില്‍ അധികാരത്തിലെത്തിയ യുഡിഎഫ് ഗവണ്മെന്റാണെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ഇതില്‍ 228 കോടിയും നല്‍കിയത് ഉമ്മന്‍ചാണ്ടിസര്‍ക്കാരാണ്. യുഡിഎഫ് ശൂരനാട് തെക്ക് മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച ബൂത്തുതല കടുംബസംഗമങ്ങളുടെ ഉദ്ഘാടനംനിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കശുവണ്ടിതൊഴിലാളികളുടെ മിനിമംകൂലി 35 ശതമാനം വര്‍ദ്ധനവോടെ പുതുക്കിനിശ്ചയിച്ചപ്പോള്‍ മുതലാളിമാര്‍ ഫാക്ടറികള്‍ അടച്ചിടുകയാണ് ഉണ്ടായത്. ഒരുചാക്ക് കശുവണ്ടി വറുത്ത് പ്രോസസ് ചെയ്തുപരിപ്പാക്കുമ്പോള് മുതലാളിമാര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന 1200 രൂപാലാഭം 700 രൂപയായി ചുരുങ്ങിയതാണ് ഇവരെ പ്രകോപിപ്പിച്ചത്. ഫാക്ടറികള്‍ അടച്ച്പൂട്ടാന്‍ മുതലാളിമാര്‍ക്ക് കൂട്ടുനിന്നത് സിഐടിയുവും, സിപിഎമ്മുമാണ്. ഫാക്ടറികള്‍ അടച്ചാല്‍ ഉടന്സമരംചെയ്യുമായിരുന്ന ഇക്കൂട്ടര്‍ മുതലാളിമാരുമായുള്ള ഒത്തുകളിമൂലമാണ് ഇപ്പോള്‍ സമരംനടത്താത്തത്.
യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ് കശുവണ്ടി, മദ്യമുതലാളിമാരെന്നും 730 ബാറുകള്‍ പൂട്ടിയതില്‍ നഷ്ടംസംഭവിച്ച മദ്യമുതലാൡാര് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറസൃഷ്ടിക്കുകയാണെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് മണ്ഡലംപ്രസിഡന്റ് കൊമ്പിപ്പിള്ളില്‍ സന്തോഷ് അദ്ധ്യക്ഷതവഹിച്ചു. വൈ.ഷാജഹാന്മുഖ്യപ്രഭാഷണംനടത്തി. പി.രാജേന്ദ്രപ്രസാദ്, ഗോകുലം അനില്‍, എസ്.സുഭാഷ്, ആര്.ഡി.പ്രകാശ്, സമീര്യൂസഫ്, ആദിക്കാട്ട് രവീന്ദ്രന്‍പിള്ള, അനീഷാ സജീവ്, വിജയകുമാര്‍, സി.ബാബു, എന്നിവര്‍ പ്രസംഗിച്ചു.