കാജലിന്റെ ടൂര്‍ നിര്‍മാതാവ് കെണിയില്‍

kajalഒട്ടനവധി നായികമാരെ പരിഗണിച്ച ശേഷം, ഒടുവിലാണ് കാജല്‍ അഗര്‍വാളിനെ അജിത്തിന്റെ അമ്പത്തിയേഴാമത്തെ ചിത്രത്തിലെ നായികയായി തീരുമാനിച്ചത്. അജിത്തിന്റെ നായികയാകുന്നതില്‍ കാജല്‍ അഗര്‍വാളിനും ഏറെ അഭിമാനമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടി കാരണം ചിത്രത്തിന്റെ നിര്‍മാതാവ് പെട്ടു എന്നാണ് കേള്‍ക്കുന്നത്. ഷൂട്ടിംഗിന് എത്തിയ സ്ഥലം കാജല്‍ ഒരു ഫാമിലി ടൂറായി ആഘോഷിക്കുകയാണത്രെ.

ഷൂട്ടിംഗിന് പോകുമ്പോള്‍ സഹായത്തിന് അമ്മയെ കൂടെ കൂട്ടണമെന്ന് കാജല്‍ പറഞ്ഞു. അങ്ങനെ അമ്മയെയും കൂട്ടിയാണ് നടി എത്തിയത്. എന്നാല്‍ പിന്നീട് ഇവര്‍ക്കൊപ്പം കാജലിന്റെ അച്ഛനും വന്നു. പിന്നാലെ സഹോദരി നിഷ അഗര്‍വാളും എത്തി. പിന്നെ കുടുംബത്തോടെയുള്ള ഒരു ടൂര്‍ ആഘോഷം പോലെയാണ് കാജലിന് സെറ്റ്.

ഇതോടെ പണി കിട്ടിയിരിക്കുന്നത് ചിത്രത്തിന്റെ നിര്‍മാതാവിനാണ്. നടിയെയും നടിയുടെ സഹായികളെന്ന് പറഞ്ഞ് എത്തിയ അമ്മയുടെയും അച്ഛനെയും അനിയത്തിയുടെയും ചെലവ് നോക്കേണ്ട ബാധ്യതയും നിര്‍മാതാവിനായി. മാത്രമല്ല ഷൂട്ടിംഗും നേരാം വണ്ണം നടക്കുന്നില്ലത്രേ.

Related posts