കെ.പി ശ്രീധരന്‍നായര്‍ക്ക് കിടപ്പാടത്തിനായി സി.കെ ഹരീന്ദ്രന്‍ എംഎല്‍എയുടെ ശിപാര്‍ശ

tvm-impactനെയ്യാറ്റിന്‍കര: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായി സ്വന്തം ജീവിതം സമര്‍പ്പിച്ച പഴയകാല സമരങ്ങളിലെ പോരാളി സഖാവ് കുന്നത്തുകാല്‍ കെ.പി ശ്രീധരന്‍നായര്‍ക്കും ഭാര്യ സഖാവ് എല്‍.സി ലീലാവതി യമ്മയ്ക്കും കയറിക്കിടക്കാന്‍ സ്വന്തമായൊരു കിടപ്പാടത്തിന് സി.കെ ഹരീന്ദ്രന്‍ എംഎല്‍എ യുടെ ശിപാര്‍ശ. കുന്നത്തുകാല്‍ പഞ്ചായത്ത് സമിതിയോടാണ് അനുയോ ജ്യമായ പദ്ധതിയില്‍ ശ്രീധരന്‍നായരെയും ഉള്‍പ്പെടുത്തി വീട് എന്നത് യാഥാര്‍ഥ്യമാക്കണമെന്ന് എംഎല്‍എ ശിപാര്‍ശ ചെയ്തിരിക്കുന്നത്. എണ്‍പതുകാ രനായ ശ്രീധരന്‍നായരുടെയും  ഭാര്യ ലീലാവതിയമ്മയുടെയും യാതനകള്‍ നിറഞ്ഞ ഇപ്പോഴത്തെ ജീവിതം സംബന്ധിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ശ്രീധരന്‍നായരെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്നും സി.കെ ഹരീന്ദ്രന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Related posts